ഓ പൂജാരി

ഓ പൂജാരി...
ഈ രാവിൽ എന്നരികിൽ
വരൂ വരൂ വരൂ
പൂജാദ്രവ്യം ഇതാ നിന്റെ മുന്നിൽ
കരാഞ്ജലിയേകുന്നു
(ഓ പൂജാരി..)

ഈ നിവേദ്യം മലരല്ല
മനസ്സല്ല ഇളംപ്രായം
ഈ നിശാന്ത്യം വിടരും ഞാൻ
പടരും ഞാൻ മനംതോറും
ഓ വാവാവാവാവാവാവാ
മദാലസയാമം മനോമയഗാനം
വരൂ യുവസഞ്ചാരി
(ഓ പൂജാരി..)

ഈ വിരുന്നിൽ വിഭവങ്ങൾ
പുളകങ്ങൾ വികാരങ്ങൾ
ഈ സദസ്സിൽ രതിതാളം
രസമേളം സുരാപാനം
ഓ വാവാവാവാവാവാവാ
മനോഹരരംഗം നിശാലയമഞ്ചം
വരൂ യുവസഞ്ചാരി
(ഓ പൂജാരി..)

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Oh poojaari

Additional Info

Year: 
1979

അനുബന്ധവർത്തമാനം