സ്നേഹിതനോ
സ്നേഹിതനോ വാർകുയിലോ
കാതിലൊരാർദ്രഗീതമിന്നു പാടിയാരോ
തൂവെയിലിൻ പുലരൊളിയോ
തൂവുകയാണു നേർത്ത മഞ്ഞുതുള്ളി മെല്ലേ
ഹോ തളിർച്ചില്ലയോന്നാകേ വസന്തങ്ങളേകാനായ്
ദിനാന്തങ്ങളോരോന്നിൽ വന്നൂ നീ
ചൊല്ല് മുത്തേ പൊന്നേ കാർമുകിൽ വണ്ടേ
പൂവിൽ തത്തും തേനലയേക്കാൾ
സ്നേഹക്കൂട്ടിനു മധുരമിതിതെന്താണ്
ചൊല്ല് മുത്തേ പൊന്നേ കാർമുകിൽ വണ്ടേ
പൂവിൽ തത്തും തേനലയേക്കാൾ
സ്നേഹക്കൂട്ടിനു മധുരമിതിതെന്താണ്
ചൊല്ല് മുത്തേ പൊന്നേ കാർമുകി ൽ വണ്ടേ
പൂവിൽ തത്തും തേനലയേക്കാൾ
സ്നേഹക്കൂട്ടിനു മധുരമിതിതെന്താണ്
പകൽച്ചുരങ്ങളിൽ ഒരേ മനസ്സുമായ്
കാതമോരോന്നും നമ്മൾ നീങ്ങവേ
വിധുരം മറഞ്ഞിതാ അധരങ്ങളിൽ സദാ
ചിരി ചൂടുന്നു നീ വരവേ
ഇതുവഴിയെന്നുമെന്നുമിനി നാം ചേരുമോ
ചൊല്ലുമോ...
തണൽമരങ്ങളായ് പടർന്നുനിന്നു നാം
തമ്മിലെന്നെന്നുമോരോ നേരവും
സഖി നിന്റെയീ മിഴി വിധുവായി മാറിടും
ഇരുളാകുന്നു രാവുകളിൽ...
മറുവിളിയേകിയെന്നുമരികേ ചേരുമോ
ചൊല്ലുമോ...
ഹോ ..തളിർച്ചില്ലയോന്നാകേ വസന്തങ്ങളേകാനായ്
ദിനാന്തങ്ങളോരോന്നിൽ വന്നൂ നീ
ചൊല്ല് മുത്തേ പൊന്നേ കാർമുകിൽ വണ്ടേ
പൂവിൽ തത്തും തേനലയേക്കാൾ
സ്നേഹക്കൂട്ടിനു മധുരമിതിതെന്താണ്
ചൊല്ല് മുത്തേ പൊന്നേ കാർമുകിൽ വണ്ടേ
പൂവിൽ തത്തും തേനലയേക്കാൾ
സ്നേഹക്കൂട്ടിനു മധുരമിതിതെന്താണ്