പഞ്ചാര കനവുള്ള

ഓ...
കുയില്ലമ്മിണി ചൊല്ലമ്മിണി വന്തേരോ...
കുയില്ലമ്മിണി ചൊല്ലമ്മിണി വന്തേരോ...
ഹാ... വന്തേരോ...

ഓ.. പഞ്ചാര  കനവുള്ള പെണ്ണേ 
നിന്നെ എനിക്കിഷ്ടമാണേ... 
പഞ്ചാര  കനവുള്ള പെണ്ണേ 
നിന്നെ എനിക്കിഷ്ടമാണേ... 
തീനാളക്കണ്ണിൽ മഷിയെഴുതും നേരം 
ഏറെ എനിക്കിഷ്ടമാണേ
നാണവും നിറങ്ങളും ചാർത്തി നീ വരൂ വരൂ
പഞ്ചാര  കനവുള്ള പെണ്ണേ....
കുയില്ലമ്മിണി ചൊല്ലമ്മിണി വന്തേരോ...
കുയില്ലമ്മിണി ചൊല്ലമ്മിണി വന്തേരോ...
ഹാ... വന്തേരോ...

ഓ.. ഇന്നോളം കാണാത്ത പൂവു നിൻ ചുണ്ടത്ത് 
കണ്ടപ്പോൾ കാണാതെ കണ്ണെറിഞ്ഞു 
ചെണ്ടോളം ചോക്കുന്ന നിൻ കവിളോരത്ത്
ഇന്നേതോ മോഹത്തിൻ പൂവിരിഞ്ഞു 
കൂട്ടുകാരീ... പാട്ടുകാരീ... 
കാതോരം കിന്നാരം കമ്മലിട്ടു 
നാണവും നിറങ്ങളും ചാർത്തി നീ വരൂ വരൂ
പഞ്ചാര  കനവുള്ള പെണ്ണേ....   

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Panchara kanavulla