അളക്കുവാനാകുമോ

അളക്കുവാനാകുമോ
ആഴിതൻ ആഴവും പേമാരിതൻ തുള്ളിയും
സൂര്യ ചന്ദ്ര താരാഗണങ്ങളും...
വിണ്ണിലെ... വിസ്മയ സത്യവും
അളക്കുവാനാകുമോ..

തരുക്കൾ പൂക്കാതെ.. ഋതുക്കൾ പോകുമ്പോൾ
തരുക്കൾ പൂക്കാതെ.. ഋതുക്കൾ പോകുമ്പോൾ
വനസ്ഥലി വന്ധ്യയായ് മാറുന്നൂ
പുളകമാർന്നൊഴുകിയ.. പുഴകൾ മരിക്കുന്നു
സൈകതം ഇന്നു... കേഴുന്നു...

ജലവേണി നര വീണു ജലരേഖയായ് മാറും
വറുതിയിൽ എരിയുന്നു.. മണ്ണും ആകാശവും
കുളിർമഴ കുംഭങ്ങളേന്തട്ടെ... മേഘങ്ങൾ...
പുതുമന്ദഹാസമായ് വിടരട്ടെ... പൂവുകൾ...
വിടരട്ടെ... പൂവുകൾ...

അളക്കുവാനാകുമോ...
ആഴിതൻ ആഴവും.. പേമാരിതൻ തുള്ളിയും
സൂര്യ ചന്ദ്ര താരാഗണങ്ങളും
വിണ്ണിലെ.. വിസ്മയ സത്യവും
അളക്കുവാനാകുമോ...

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Alakkuvanakumo

Additional Info

Year: 
2018

അനുബന്ധവർത്തമാനം