മന്മഥപുരിയിലെ നിശാസുന്ദരീ
Music:
Lyricist:
Singer:
Film/album:
മന്മഥപുരിയിലെ നിശാസുന്ദരീ
മലരമ്പെയ്തു നീ പൂമിഴിയാല്‍
മനസ്സിനെ പുഷ്പവിമാനത്തിലുയര്‍ത്തി
മദിരാചഷകങ്ങള്‍ പകരൂ
(മന്മഥ...)
പകരൂ നീ പകരൂ
പുണരൂ വാരിപ്പുണരൂ
സ്വപ്നസുഗന്ധിയായ് വിടരൂ
പുഷ്പലതികയായ് പടരൂ
സ്വപ്നസുഗന്ധിയായ് വിടരൂ
മാറില്‍ പുഷ്പലതികയായ് പടരൂ
ഉന്മാദസംഗീതമുണര്‍ത്തൂ - എന്നെ
ഉല്ലാസത്തിരകളിലുയര്‍ത്തൂ
(മന്മഥ...)
ലഹരി ഈ ലഹരി
മധുരാനന്ദലഹരി
നിത്യവസന്തമായ് ഉണരൂ
മുദ്രയിലിതളായ് വിരിയൂ
നിത്യവസന്തമായ് ഉണരൂ
ചുംബനമുദ്രയിലിതളായ് വിരിയൂ
ഹര്‍ഷമാം പൊന്‍മലര്‍ക്കുളിരില്‍
സ്വര്‍ണ്ണമത്സ്യമായ് ചിറകുവിടര്‍ത്തൂ
(മന്മഥ...)
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
No votes yet
Manmadapuriyile
Additional Info
Year:
1979
ഗാനശാഖ: