മനുഷ്യ മനഃസാക്ഷികളുടെ

മനുഷ്യ മനഃസാക്ഷികളുടെ ബദറിൽ
മാന്യത മൂടിയ മറവിൽ
വിശുദ്ധ നബിയും സഹാബിമാരും
ഖുറൈശിമാരും പൊരുതും - ഒടുവിൽ
സത്യം വിജയം നേടും
ഈ സമരം ബദർ സമരം
ഇവിടെയിതിന്നും ധർമ്മ സമരം

പോരകത്തിൻ അനകതാളം
പുരവികളിയും തകൃതിമേളം
ബാറിൽ ഇരകൾ കണ്ടേ
വൻ പുലിയോ രണ്ടേ
ഈറപെരുകും ശെണ്ടേ
ഏറ്റു കൊടുമാ കൊണ്ടേ

കൊടുമതടവും ഇടികൾ ചാട്ടും
കുടിലമുനയാൽ ഇടയിൽ നീട്ടും
പടതൊഴിൽകൾ പെരികെ കാട്ടും
പഴുതിടാതെ വെട്ടും
പാർത്തൊഴിത്ത് തട്ടും
തട്ടുടൽ തീ പൊങ്കി
ചമർകളം കുലുങ്കി
പടയിലെതിരിടുമരികളിടെയിടെ
ഇടയുമിടിതട തടയുമടിമുറ
പരിച ചുരികകളൊടിയുമുറുമികൾ
തകരുമിളകിയ പൊടികൾ പട പട
ഒട്ടുമിതുപോൽ തങ്കീ
ഉമർമകൻ കുഴങ്കീ
ഉമർമകൻ കുഴങ്കീ
(പോരകത്തിൻ..)

ഫഖ്ദ് തന്നിൽ പറ്റി
പഹയനപ്പോൾ ചുറ്റി
പെറ്റപുലിപോൽ ചാടും
പെരിയഗളവും കൂട്ടും
മെയ്യെ അമരൻ കുത്തിനുടനെ
മികമ ആദിൻ വെട്ട് ഉടനെ
തുയ്യുർ മുറിയാൽ പെട്ട് പെടനെ
തൊട്ടവൻ നടന്ത്
തോളരും പിരുന്ത്
തൊട്ടവൻ നടന്ത്
തോളരും പിരുന്ത്

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
5
Average: 5 (1 vote)
Manushya manassakhikalude

Additional Info

Year: 
1979

അനുബന്ധവർത്തമാനം