കോടിച്ചെന്താമരപ്പൂ
കോടിച്ചെന്താമരപ്പൂ
വിരിയിക്കും പീലിക്കണ്ണാൽ
പുയ്യാപ്ലമാരെപ്പോലും
പുളകത്തിൻ പാലമൃതൂട്ടും
പെണ്ണാളേ വാ പെണ്ണാളേ
(കോടിച്ചെന്താമരപ്പൂ..)
മണിയറയിൽ മാരനൊടൊപ്പം
മധുരം നീ പകരുന്നേരം
മാറത്തെ മദനപ്പൂവിൽ
മണമിളകാൻ അത്തറുവേണ്ടേ
പെണ്ണാളേ വാ പെണ്ണാളേ
(കോടിച്ചെന്താമരപ്പൂ..)
ജന്നത്തുൽ ഫിർദൗസ് മസ്‌ക്ക മജ്മു
അമ്പർ കസ്തൂരി ജവ്വാദും ചന്ദനവും
പിന്നെ വെരുകുംപൂ മുല്ലപ്പൂ സെന്റും
വന്നു വാങ്ങെടി പെണ്ണാളേ നീ
മൊഞ്ചത്തിപ്പെണ്ണാളേ
(കോടിച്ചെന്താമരപ്പൂ..)
ഉറുമാലും തലയിൽ കെട്ടി
പെരുന്നാളിന് പോകുംനേരം
മണവാളന് മെയ്യിൽ പൂശാൻ
റോജാപ്പൂ അത്തറ് വേണ്ടേ
പെണ്ണാളേ വാ പെണ്ണാളേ
(കോടിച്ചെന്താമരപ്പൂ..)
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
No votes yet
Kodi chenthaamarappoo
Additional Info
Year:
1979
ഗാനശാഖ: