നെഞ്ചിൻ നിനവേ (M)
നെഞ്ചിൻ നിനവേ കൊഞ്ചും മൊഴിയേ
മൊഞ്ചും എൻ മനമേ...
കണ്ണിൻ അഴകേ കാണും ഒലിയേ
കാതിൽ തേൻ മഴയേ..
ഇനി എന്നിൽ നീ നിറയുമ്പോൾ ..
നിൻ ഉയിരായ് ഞാൻ അലിയാം..
നീയും ഞാനുമീ മാമരച്ചില്ലകളിൽ
കൂടു കൂട്ടിയിണങ്ങും നാളുകളിൽ
നമ്മെ തഴുകിടുമഴകെഴുമൊരു മഴയുടെ
കുളിരിടും അനുരാഗം നനയാൻ
ആരും കാണാതെങ്ങെന്നും..
ഓ...
നെഞ്ചിൻ നിനവേ കൊഞ്ചും മൊഴിയേ
മൊഞ്ചും എൻ മനമേ...
ഓ നാമൊന്നു ചേരും നാളിതിൽ
പൂവിടും രാഗവല്ലികൾ ...
മാറത്തു ചായും നേരത്തു മെല്ലെ
പാടുന്നിളം കാറ്റും...
ഓ ....ആരാരും കാണാതെന്നിലെ
പ്രേമത്തിൻ ചില്ലുജാലകം ..
നീ താനേ വന്നു മെല്ലെ തുറന്നു നാമലിഞ്ഞൊന്നായി
നീയും ഞാനുമീ മാമരച്ചില്ലകളിൽ
കൂടു കൂട്ടിയിണങ്ങും നാളുകളിൽ
നമ്മെ തഴുകിടുമഴകെഴുമൊരു മഴയുടെ
കുളിരിടും അനുരാഗം നനയാൻ
ആരും കാണാതെങ്ങെന്നും..
ഓ...
ദൂരത്ത് മിന്നും താരകം
നാണിച്ചു കണ്ണു ചിമ്മവേ ..
നീ നീല രാവായ് താരാട്ട് പാടും
രാപ്പാടിയാകാം ഞാൻ..
ഓ നീയെന്റെ കനവാകവേ
ജീവന്റെ മധു തൂകവേ..
നീരാടുവാനായ് നീ വന്നു ചേർന്നു
നാമലിഞ്ഞൊന്നായി...
നീയും ഞാനുമീ മാമരച്ചില്ലകളിൽ
കൂടു കൂട്ടിയിണങ്ങും നാളുകളിൽ
നമ്മെ തഴുകിടുമഴകെഴുമൊരു മഴയുടെ
കുളിരിടും അനുരാഗം നനയാൻ
ആരും കാണാതെങ്ങെന്നും..
ഓ...
നെഞ്ചിൻ നിനവേ കൊഞ്ചും മൊഴിയേ
മൊഞ്ചും എൻ മനമേ...
കണ്ണിൻ അഴകേ കാണും മൊഴിയേ
കാതിൽ തേൻ മഴയേ..
മഴയേ....മഴയേ....