മല്ലികപ്പൂവിന്

മല്ലികപ്പൂവിന് മുത്തം തരാനായ്
മല്ലീശ്വരൻ ഞാൻ വന്നണഞ്ഞു
വസന്തകാലം വന്നണഞ്ഞു..
വസന്തകാലം വന്നണഞ്ഞു.. (2)
എന്റെ പ്രണയ പൂങ്കാവനത്തിലെ
കുഞ്ഞു മോഹങ്ങൾ പൂവണിഞ്ഞു  (2)
മല്ലികപ്പൂവിന് മുത്തം തരാനായ്
മല്ലീശ്വരൻ ഞാൻ വന്നണഞ്ഞു
വസന്തകാലം വന്നണഞ്ഞു..
വസന്തകാലം വന്നണഞ്ഞു..

ഇന്ന് വന്നെൻ കരളിൽ വീശിയ
തേൻ കിനാവിൻ പൂങ്കാറ്റേ .. (2)
എന്നുമീ വഴി നീ വരുമെങ്കിൽ
കൂട്ടിനായി ഞാൻ കൂടെ വരാം
വെള്ളികൊലുസ്സണിഞ്ഞെന്റെ കനവുകളിൽ
തുള്ളിച്ചാടി കളിച്ചാരും പറന്നുവരും

മല്ലികപ്പൂവിന് മുത്തം തരാനായ്
മല്ലീശ്വരൻ ഞാൻ വന്നണഞ്ഞു
വസന്തകാലം വന്നണഞ്ഞു..
വസന്തകാലം വന്നണഞ്ഞു..

മേഘരാഗങ്ങളൊഴുകി വരുന്ന
മഞ്ഞുമലയുടെ താഴ്വരയിൽ
വർണ്ണമേമലരുകളെന്നും എനിക്കായ്
സ്വർഗ്ഗ വസന്തങ്ങൾ പണിഞ്ഞുതരും
പമ്മിപ്പമ്മി നടക്കുന്ന കുരുവികളെ
ചൊല്ലി ചൊല്ലി കളിയാടാൻ പറന്നു വരൂ ..

മല്ലികപ്പൂവിന് മുത്തം തരാനായ്
മല്ലീശ്വരൻ ഞാൻ വന്നണഞ്ഞു
വസന്തകാലം വന്നണഞ്ഞു..
വസന്തകാലം വന്നണഞ്ഞു..

Song in Gana

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Mallikappoovinu

Additional Info

Year: 
2017