മഴയായും വെയിലായും
മഴയായും വെയിലായും മഞ്ഞിൻ
കുളിരായും പായുന്നു കാലം..
ഇരവെത്ര മാഞ്ഞു പകലോ മറഞ്ഞു
തുടരുന്നു പിന്നെയും ജീവിതയാത്ര
മഴയായും വെയിലായും മഞ്ഞിൻ
കുളിരായും പായുന്നു കാലം..
അകലെ അകലെ ഏതോ പുതിയ താഴ്വാരം
തളിരേകും തണലിൽ തേൻ മൊഴിയാളാം
കിളിയും പാടും പോരൂ പോരൂ
ഇതുവഴി പോരൂ പോരൂ ..(2)
മായാജാലം ഈ വാഴ്വേ മായം
വിധിയുടെ വഴികളിലൂടെ യാത്ര തുടർയാത്ര (2)
നിറയുന്നു മൗനം മുറിഞ്ഞു
കരവേണു രവമൊന്നുണർന്നു...
മനസ്സിൻ നിലാവിൻ കതിർവീശി ലോലം
തുടരുന്നു പിന്നെയും ജീവിതയാത്ര
മഴയായും വെയിലായും മഞ്ഞിൻ
കുളിരായും പായുന്നു കാലം..
ഇരവെത്ര മാഞ്ഞു പകലോ മറഞ്ഞു
തുടരുന്നു പിന്നെയും ജീവിതയാത്ര
മായാജാലം ഈ വാഴ്വേ മായം
വിധിയുടെ വഴികളിലൂടെ യാത്ര തുടർയാത്ര (2)
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
No votes yet
Mazhayayum veyilayum
Additional Info
Year:
2017
ഗാനശാഖ: