മെല്ലെ മെല്ലെ
മെല്ലെ മെല്ലെയെന്നുള്ളിനുള്ളിലിന്നാരൊരാൾ
ഇരുള് മാഞ്ഞു പൊൻ പുലരി പോലെയിന്നാരൊരാൾ
ഒരു ചെറുചിരി തൂകിയെൻ
മനമതിൽ നിറയുന്നൊരാ...
ഒരു മൊഴി പറയാതെയും
എൻ... മനമറിയുന്നൊരാൾ
ഉം ..ആരൊരാൾ ആരൊരാൾ...
അവനാരൊരാൾ ആരൊരാൾ...
ആരൊരാൾ ആരൊരാൾ...
അവനാരൊരാൾ ആരൊരാൾ...
മെല്ലെ മെല്ലെയെന്നുള്ളിനുള്ളിലിന്നാരൊരാൾ...
ഇരുള് മാഞ്ഞു പൊൻ പുലരി പോലെയിന്നാരൊരാൾ
മഞ്ഞു പെയ്യുമീ രാവിൻറെ തീരം
മന്ദഹാസമോ തൂകുന്നു മാനം
മന്ദമന്ദം ഒഴുകിവരവായ്
ഈ കുളിർ തെന്നലും... (2 )
ആരൊരാൾ അവനാരൊരാൾ
പ്രിയതരമൊരു രാഗം മൂളും
ആരൊരാൾ ആരൊരാൾ...
പ്രിയതരമൊരു രാഗം മൂളും
കിളിമകളെ പറയൂ....
മെല്ലെ മെല്ലെയെന്നുള്ളിനുള്ളിലിന്നാരൊരാൾ
ഇരുള് മാഞ്ഞു പൊൻ പുലരി പോലെയിന്നാരൊരാൾ
എന്നുമെന്നുമേ നെഞ്ചോരം
തിരതല്ലുമോർമ്മയിൽ
സ്വപ്നത്തിൽ തേരിൽ
ചാരെ വന്നനുരാഗമോതും
രാജഹംസമായ്
ഏകുമോ പ്രണയാമൃതം
പ്രിയതരമൊരു രാഗം മൂളും
ആരൊരാൾ ആരൊരാൾ...
പ്രിയതരമൊരു രാഗം മൂളും
കിളിമകളെ പറയൂ....
മെല്ലെ മെല്ലെയെന്നുള്ളിനുള്ളിലിന്നാരൊരാൾ
ഇരുള് മാഞ്ഞു പൊൻ പുലരി പോലെയിന്നാരൊരാൾ
ഒരു ചെറുചിരി തൂകിയെൻ
മനമതിൽ നിറയുന്നൊരാ...
ഒരു മൊഴി പറയാതെയും
എൻ... മനമറിയുന്നൊരാൾ
ഉം ..ആരൊരാൾ ആരൊരാൾ...
അവനാരൊരാൾ ആരൊരാൾ...
ആരൊരാൾ ആരൊരാൾ...
അവനാരൊരാൾ ആരൊരാൾ...
ഉം ...ഉം