വാനവും ഭൂമിയും

വാനവും ഭൂമിയും തീയും ജലവും
വായുവും നിർമ്മിച്ച വിശ്വശില്പി
മണ്ണിലെ മനുഷ്യന്റെ അന്തരാത്മാവിൽ നീ
നിന്നിലെ നിന്നെ കൊളുത്തി വെച്ചു
(വാനവും...)

പണ്ടു പൂന്താനം പാടിയ പോലെ
തണ്ടിലേറ്റുന്നതും താഴെ നിർത്തുന്നതും നീയല്ലോ
ജന്മം തരുന്നതും തിരിച്ചെടുക്കുന്നതും നീയല്ലോ
ജന്മങ്ങളെ കൊണ്ട് പന്തടിക്കുന്നതും
ഞങ്ങളിൽ ഞങ്ങള്‍ അറിയാതെ വാഴുന്ന നീയല്ലോ
നിന്നെ കാണുന്നതെന്നോ എന്നോ
(വാനവും...)

പണ്ടു പ്രഹ്ലാദൻ പാടിയ പോലെ
മുന്നിൽ നിൽക്കുന്നതും പിന്നിൽ നിൽക്കുന്നതും നീയല്ലോ
തൂണിൽ നിറഞ്ഞതും തുരുമ്പിൽ നിറഞ്ഞതും നീയല്ലോ
തേടുന്ന കണ്ണിനു മായയാകുന്നതും
ഞങ്ങളിൽ ഞങ്ങള്‍ അറിയാതെ വാഴുന്ന നീയല്ലോ
നിന്നെ കാണുന്നതെന്നോ എന്നോ
(വാനവും...)

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Vanavum Bhoomiyum

Additional Info

അനുബന്ധവർത്തമാനം