പൂന്തേനരുവീ പൊന്മുടി പുഴയുടെ

പൂന്തേനരുവീ പൊന്മുടിപ്പുഴയുടെ അനുജത്തീ
നമുക്കൊരേ പ്രായം നമുക്കൊരേ മോഹം
നമുക്കൊരേ ദാഹം 
(പൂന്തേനരുവീ.. )

ഒരു താഴ്വരയിൽ ജനിച്ചൂ - നമ്മൾ
ഒരു പൂന്തണലിൽ വളർന്നൂ
പൂനിലാവലക്കിയ പുളിയിലക്കരയുള്ള
പുടവയുടുത്തു നടന്നു - നമ്മൾ
പൂക്കളിറുത്തു നടന്നൂ
ഓർമ്മകൾ മരിക്കുമോ - ഓളങ്ങൾ നിലയ്ക്കുമോ
ആഹാ ആഹാ ആഹാഹാഹാ
ഓഹോ ഓഹോ ഒഹോഹൊഹോ 
(പൂന്തേനരുവീ.. )

മടിയിൽ പളുങ്കു കിലുങ്ങീ - നീല
മിഴികളിൽ കനവു തിളങ്ങീ
കാമിനി മണിമാരിൽ പുളകങ്ങളുണർത്തുന്ന
കഥകൾ പറഞ്ഞു മയങ്ങീ - നമ്മൾ
കവിതകൾ പാടി മയങ്ങീ
ഓർമ്മകൾ മരിക്കുമോ - ഓളങ്ങൾ നിലയ്ക്കുമോ 
ആഹാ ആഹാ ആഹാഹാഹാ
ഓഹോ ഓഹോ ഒഹോഹൊഹോ 

പൂന്തേനരുവീ പൊന്മുടിപ്പുഴയുടെ അനുജത്തീ
നമുക്കൊരേ പ്രായം നമുക്കൊരേ മോഹം
നമുക്കൊരേ ദാഹം
പൂന്തേനരുവീ... 

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
4.5
Average: 4.5 (2 votes)
Poonthenaruvi

Additional Info

അനുബന്ധവർത്തമാനം