പൊന്നും ചിങ്ങമേഘം

പൊന്നും ചിങ്ങമേഘം വാനിൽ
പൂക്കളം പോലാടി
വെള്ളിരഥമേറി വന്നു വെണ്ണിലാവു പാടി
പൊന്നും ചിങ്ങമേഘം വാനിൽ
പൂക്കളം പോലാടി
വെള്ളിരഥമേറി വന്നു വെണ്ണിലാവു പാടി
താനതന്തന തന്താന തന...

മായമില്ല....മന്ത്രമില്ല...
മായമില്ല മന്ത്രമില്ല മനസ്സു തെളിഞ്ഞു
കല്ല്യാണം കഴിക്കാതെ കുഞ്ഞുപിറന്നൂ
രാഗമില്ല താളമില്ല ഗാനമുണര്‍ന്നൂ
കാവിമുണ്ട് കാണാതെ തത്ത്വമറിഞ്ഞു
ഹേയ് പൊന്നും ചിങ്ങമേഘം വാനിൽ
പൂക്കളം പോലാടി
വെള്ളിരഥമേറി വന്നു വെണ്ണിലാവു പാടി
താനതന്തന തന്താന തന...

ഇരുട്ടില്‍ ഞങ്ങള്‍ ഇഴയുമ്പോള്‍
ഈശ്വരന്‍ കൊളുത്തിയ മണിവിളക്ക്
നിത്യസ്നേഹത്തിന്‍ നിലവിളക്ക് - നിറയും പൂനിലാപ്പൊന്‍വിളക്ക്
ഇരുട്ടില്‍ ഞങ്ങള്‍ - ഇഴയുമ്പോള്‍
ഈശ്വരന്‍ കൊളുത്തിയ മണിവിളക്ക്
ഈ മണിവിളക്ക്
നിത്യസ്നേഹത്തിന്‍ നിലവിളക്ക് - നിറയും പൂനിലാപ്പൊന്‍വിളക്ക് - പൊന്‍വിളക്ക്

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Ponnum chingamegham