ഭഗവദ്ഗീതയും സത്യഗീതം

ഭഗവദ്ഗീതയും സത്യഗീതം
ബൈബിള്‍ വചനവും ത്യാഗഗാനം
പരിശുദ്ധ ഖുറാനും സ്നേഹകാവ്യം
എല്ലാ നദികളും കടലില്‍ ചേരും
എല്ലാ മതങ്ങളും ദൈവത്തെ തേടും
ദൈവത്തെ തേടും - ദൈവത്തെ തേടും

ഈശ്വരനെ ഞങ്ങള്‍ കണ്ടൂ ഈ കൊച്ചുകണ്‍കളില്‍
കരുണതന്‍ കവിത കേട്ടൂ
കിളിക്കൊഞ്ചലില്‍ ഈ
കിളിക്കൊഞ്ചലില്‍ (ഈശ്വരനെ...)

വേണുഗാനധാരയില്‍ ഞങ്ങള്‍
വേദനകള്‍ മറന്നുവല്ലോ
ഗീത ചൊല്ലും ഗോപകുമാരന്‍
തേരേറി വന്നുവല്ലോ
ഓടിയോടിയോടി വന്ന് ഓമനക്കണ്ണനായ്
ഇടയന്മാരെ തേടിവന്നു ഉണ്ണിയേശുവായ്
ഉണ്ണിയേശുവായ്..

മെക്ക കണ്ട വെള്ളിനിലാവില്‍...
മെക്ക കണ്ട വെള്ളിനിലാവില്‍ കല്‍ത്തുറുങ്കിലുദിച്ചുവല്ലോ
അള്ളാവിന്‍ മുന്നില്‍ ഹൃദയം
ചന്ദനമായ് പുകഞ്ഞുവല്ലോ
അള്ളാവിന്‍ മുന്നില്‍ ഹൃദയം
ചന്ദനമായ് പുകഞ്ഞുവല്ലോ
ഓടിയോടിയോടി വന്ന് ഓമനക്കണ്ണനായ്
ഇടയന്മാരെ തേടിവന്നു ഉണ്ണിയേശുവായ്
ഉണ്ണിയേശുവായ്...

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Bhagavath geethayum