വെൺതിങ്കളെ നീ

വെൺതിങ്കളെ നീ പൊൻ പൂവായ്
എൻ ജീവനിൽ നീ കുളിരേകുമോ
തൂമഞ്ഞു പെയ്യുന്ന രാവിൽ
മഴവില്ലിറങ്ങുന്ന പടവിൽ
മഴക്കാറ് മൂടി മയിൽ പീലി നിർത്തുമ്പോൾ
തേടി ഞാൻ നിൻ മുഖം ...
വെൺതിങ്കളെ നീ പൊൻ പൂവായ്
എൻ ജീവനിൽ നീ കുളിരേകുമോ

പാഴ്മരചില്ലമേൽ വാടുന്ന മുല്ല പോൽ
പാൽ നിലാ തിങ്കൾ പാതി മറഞ്ഞുവോ
വിരഹാർദ്ര വീഥിയിൽ ഏകയാണേ
ഇടറുമീ നാദം അറിയാതെ നീയേ
ഉണരുന്നു എന്നും എൻ കിനാവിൽ
നനവാർന്നൊരുമ്മതൻ പൂവായി നീ

തൂമഞ്ഞു പെയ്യുന്ന രാവിൽ
മഴവില്ലിറങ്ങുന്ന പടവിൽ
മഴക്കാറ് മൂടി മയിൽ പീലി നിർത്തുമ്പോൾ
തേടി ഞാൻ നിൻ മുഖം ...
വെൺതിങ്കളെ നീ പൊൻ പൂവായ്...

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Venthinkale nee