കടലും മലയും കടന്ന്

കടലും മലയും കടന്ന് ഒരു
കരളിന്‍ തുടിപ്പുകള്‍ വരവായ്
വിരിയും മുകില്‍ നിരകള്‍ സദയമേകിയ
കുളിര്‍ച്ചിറകേറിപ്പറന്നിതാ വരവായ് (കടലും.. )

താമരമിഴികള്‍ തളരുവതെന്തേ
പ്രേമദേവന്‍ വരവായല്ലോ
പൊന്‍‌കവിളില്‍ ചുവപ്പുമായ് 
ചെഞ്ചൊടിയില്‍ ചിരിയുമായ്
എന്തിനൊന്നുമറിയാത്ത നോട്ടം (കടലും.. )

മണവാട്ടി ചൊടിക്കേണ്ട മലര്‍മാലയണിയാം
മലരമ്പന്‍ മണിത്തേരില്‍ വരവായല്ലോ
പൊന്‍‌പറയും വിളക്കുമായ് 
അമ്പിള്ളിപ്പൊന്‍ താലവുമായ്
അന്‍പിലേ ചിരിച്ചുംകൊണ്ട് പോരാം
കടലും മലയും കടന്ന്

കസവിട്ടപുടവയും കവണിയും ചാര്‍ത്തി
കനകത്തിന്‍ താലിയും മാലയും ചാര്‍ത്തി
ചന്തമോടു കണവന്റെ കൈപിടിച്ചു നടക്കവേ
മിണ്ടുമോ - മിണ്ടുമോ നീയറിയുമോ എന്നെ

കടലും മലയും കടന്ന് ഒരു
കരളിന്‍ തുടിപ്പുകള്‍ വരവായ്
വിരിയും മുകില്‍ നിരകള്‍ സദയമേകിയ
കുളിര്‍ച്ചിറകേറിപ്പറന്നിതാ വരവായ്
കടലും മലയും കടന്ന്... 

 

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
KAdalum malayum

Additional Info

Year: 
1972

അനുബന്ധവർത്തമാനം