നീലനീല വാനമതാ

നീലനീല വാനമതാ
വാരിധി പോലെ അനന്തമായി
ചേലെഴുന്നൊരു മേഘമതാ
ലോലമേഘതരംഗമായ്
നീലനീല വാനമതാ... 

ആ......
തെളിമഞ്ഞലിയും താഴ്വര മേലേ
ഇളവെയില്‍ കുഞ്ഞല പോലെ
ഇളവെയിലേല്‍ക്കേ തളരും മുല്ലകള്‍
ഒരു മണിമുത്തൊളി നീളേ
ഒരുമണിമുത്തൊളി നീളേ
നീലനീല വാനമതാ... 

നീണ്ട നീലമിഴിയിതളില്‍
നിഴലിച്ചീടുവതാരേ
ഹാ സഖീ എന്‍ മിഴികളില്‍ മിന്നും
ഭാസുരാംഗിയിതാരേ ആ......
എന്റെ കണ്‍കളില്‍ ഈ മുഖം മാത്രം
എന്റെ ചിന്തയില്‍ ഈ മുഖം മാത്രം
പ്രേമാസക്തമാം എന്റെ ആത്മാവില്‍
ഓമനേ നിന്റെ  ഈ മുഖം മാത്രം..
ഓമനേ.... ഓമനേ....
 

നീലനീല വാനമതാ
വാരിധി പോലെ അനന്തമായി
ചേലെഴുന്നൊരു മേഘമതാ
ലോലമേഘതരംഗമായ്
നീലനീല വാനമതാ...   
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Neela neela vaanamatha

Additional Info

അനുബന്ധവർത്തമാനം