മയിലാടും കുന്നിൽ
മയിലാടും കുന്നിൽ മഴയോരക്കുന്നിൽ
മിഴിതേടും പൊന്നേ നീ മുന്നിൽ
പുതുമഞ്ഞിൻ വീട്ടിൽ പുളകത്തിൻ കൂട്ടിൽ
പുലരുന്നു നീയെൻ താരാട്ടിൽ
തളിരോ മെയ്യിൽ ഇതളോ കണ്ണിൽ
നിറമേഴും നീന്തി വാ
മധുവോ ചുണ്ടിൽ
സ്വരമേഴും പാടിവാ
മയിലാടും കുന്നിൽ മടിയിൽ ഞാൻ വീഴും
ഇനിയെല്ലാം നൽകും നിൻ കൈയിൽ
മുളന്തണ്ടിലൊരു ശ്രുതിലയമുണരാൻ
മുഖം മുഖം തരാം
സ്വയം നാണമിതു പൊഴിയുകിലോരോ
സുഖം സുഖം തരാം
വെള്ളിത്താലം നീട്ടാൻ ഈ മുല്ലപ്പന്തലിൽ
ചെല്ലപ്പാട്ടുമൂളും കന്നിക്കാറ്റുകൾ
വരൂ... വരൂ... വരൂ...വാരിളംപൂവേ
മയിലാടും കുന്നിൽ മഴയോരക്കുന്നിൽ
ഇനിയെല്ലാം നൽകും നിൻ കൈയിൽ
ഇളം മെയ്യിലിനി മലർശരനെയ്യും
ശരം ശരം ശരം
ഇതൾക്കണ്ണുകളിൽ അനുപമലാസ്യം
ലയം ലയം ലയം
കന്നിത്തിങ്കൾ മുത്തും ഈ പൊന്നിൻ വീണ മീട്ടി
മെല്ലെപ്പാടുമീഞാനിളം ചിന്തുകൾ
ഇതാ...ഇതാ..ഇതാ ദേവനൈവേദ്യം
മയിലാടും കുന്നിൽ മഴയോരക്കുന്നിൽ
മിഴിതേടും പൊന്നേ നീ മുന്നിൽ
മനമാകെച്ചോരും മടിയിൽ ഞാൻ വീഴും
ഇനിയെല്ലാം നൽകും നിൻ കൈയിൽ
തളിരോ മെയ്യിൽ ഇതളോ കണ്ണിൽ
നിറമേഴും നീന്തി വാ
കുളിരോ നെഞ്ചിൽ മധുവോ ചുണ്ടിൽ
സ്വരമേഴും പാടിവാ