പ്രവാചകന്മാരേ പറയൂ
പ്രവാചകന്മാരേ...
പ്രവാചകന്മാരേ പറയൂ പ്രഭാതമകലെയാണോ
പ്രപഞ്ചശില്പികളേ പറയൂ പ്രകാശമകലെയാണോ
ആദിയുഷസ്സിൻ ചുവന്ന മണ്ണിൽ
നിന്നായുഗ സംഗമങ്ങൾ
ഇവിടെയുയർത്തിയ വിശ്വാസഗോപുരങ്ങൾ
ഇടിഞ്ഞു വീഴുന്നു - കാറ്റിൽ ഇടിഞ്ഞു വീഴുന്നു
ഈ വഴിത്താരയിൽ ആലംബമില്ലാതെ
ഈശ്വരൻ നിൽക്കുന്നു
ധർമ്മനീതികൾ താടി വളർത്തി
തപസ്സിരിക്കുന്നൂ തപസ്സിരിക്കുന്നു
പ്രവാചകന്മാരേ പറയൂ പ്രഭാതമകലെയാണോ
പ്രപഞ്ചശില്പികളേ പറയൂ പ്രകാശമകലെയാണോ
ഭാവിചരിത്രം തിരുത്തിയെഴുതും
ഭാരത യുദ്ധഭൂവിൽ
ഇടയൻ തെളിച്ചൊരു ചൈതന്യ ചക്രരഥം
ഉടഞ്ഞു വീഴുന്നു മണ്ണിൽ തകർന്നു വീഴുന്നു
ഈ കുരുക്ഷേത്രത്തിലായുധമില്ലാതെ
അർജ്ജുനൻ നിൽക്കുന്നു
തത്ത്വശാസ്ത്രങ്ങൾ ഏതോ ചിതയിൽ
കത്തിയെരിയുന്നു കത്തിയെരിയുന്നു
പ്രവാചകന്മാരേ പറയൂ പ്രഭാതമകലെയാണോ
പ്രപഞ്ചശില്പികളേ പറയൂ പ്രകാശമകലെയാണോ
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
(2 votes)
Pravachakanmare parayoo
Additional Info
ഗാനശാഖ: