മാമലക്കാരനാം

മാമലക്കാരനാം മാമച്ചൻ തന്നുടെ
മക്കളാ ഓഹോ മക്കളാ
തൊഴിലുകൾ തേടി വഴികളും താണ്ടി ഞാൻ ഒടുവിലി മിമിക്രിക്കാരനായ്
ഈ വിധം ജുംത ജുംത ജുംത ജുംത ജും കഴിഞ്ഞ് പോകുകിൽ
ജുംത ജുംത ജുംത ജുംത ജും ജും
താരമായ് ജുംത ജുംത ജുംത ജുംത ജും
വീണ്ടുമൊരു ദിനം
ജുംത ജുംത ജുംത ജുംത ജും
പാതയോരങ്ങളിൽ പോസ്റ്ററിൽ കണ്ടിടാം
       [ മാമലക്കാരനാം....
ദൂരെ കണ്ടാൽ തോന്നിപ്പോകും മോഹൻലാലാ
നേരിൽ കണ്ടാൽ ആരും പറയും മാമുക്കോയ
ഞാനൊരു നാളിൽ സ്റ്റാറാകില്ലെന്നാരു പറഞ്ഞു
സൂപ്പർ സ്റ്റാറായ് ഞാനും വിലസും നാളെ നാളെ
എന്റെ മാവും ഒരുകാലത്ത് പൂക്വല്ലോ
എന്നെകണ്ടാൽ നാട്ടാരോടി കൂടൂലോ
ഓട്ടോഗ്രാഫിൽ ഒപ്പുകളിട്ട് കഴയ്ക്കുമ്പം
തിരുമിതരുവാൻ ഒരു പിടിനടികൾ ക്യൂവാകും
സ്ത്രീകൾക്കെല്ലാം രോമാഞ്ചം ഞാനാകും
ഒരുനാളിൽ ഒരുനാളിൽ

കിട്ടുമ്മാമന്റെ കിങ്ങിണികുട്ടൻ നീ
കമലാക്ഷി അമ്മേടെ ചക്കരക്കുട്ടി നീ
ശാരദടീച്ചറ് ചന്ദനമുട്ടി നീ 
ആങ്ങളമാരുടെ സുന്ദരികുട്ടി നീ
ആടിക്കളിക്കാൻ വാ നീ കൺമണി
മണിമലവീടിന്റേം കുന്നിൻപുറത്തിന്റേം ഐശ്വര്യമാണുനീ ശ്രീദേവികുട്ടിയേ 
വാ കുട്ടീ വാ

വഴിയോരത്തിൽ ഞാൻ കാത്തുനിന്നീടും
പതിവായിട്ട് ഞാൻ ലൈനടിച്ചിടും
നമശിവയെന്ന് ഒരുമന്ത്രം മാത്രം
ഒരുവിട്ട് പാടും മരമണ്ടൻ ചേട്ടാ
ശങ്കരൻ ചേട്ടാ എൻ നേരെ നോക്കൂ ചേട്ടാ
വഴിയോരത്തിൽ ഞാൻ കാത്തുനിന്നീടും
പതിവായിട്ട് ഞാൻ ലൈനടിച്ചിടും

ആക്ക്ഷനിൽ മന്നനാ
ഫാഷനിൽ കേമനാ
ഇന്ന് ഞാൻ സൂപ്പർസ്റ്റാർ രജനി
ഞാൻ രജനി  ആ .
ആക്ക്ഷനിൻ മന്നനാ
ഫാഷനിൽ കേമനാ
ഇന്ന് ഞാൻ സൂപ്പർസ്റ്റാർ രജനി
ഞാൻ രജനി  
കേരളത്തിലെന്റെ പേര് ചൊല്ലിയാൽ
ഈ നാടെല്ലാം രോമാഞ്ചം കൊണ്ടിടും
സൊല്ല്റാണി അരികിൽവാ നീ
സുന്ദരൻ ഞാനെടീ
എന്നെയൊന്ന് നോക്കടി

ആര് എതിർത്താലും സതിയെ താലി ഞാൻ കെട്ടീടും
അപ്പനെ വെറുത്താലും
കേശവൻകുട്ടി ഞാൻ കെട്ടീടും
മണിമലക്കാരനായ മാമച്ചൻ കെട്ടിയത് ശാരദടീച്ചറെയല്ലേ എന്റെ അമ്മ ആ ശാരദടീച്ചറെയല്ലേ

ചന്ദ്രകളഭം ചാർത്തി ഉറങ്ങും തീരം
ഇന്ദ്രധനുസിൻ തൂവൽ പൊഴിയും തീരം
ഈ മനോഹര തീരത്ത് തരുമോ
ഇനിയൊരു ജന്മം കൂടി
എനിക്കിനിയൊരു ജന്മം കൂടി

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Mamalakkaranam

Additional Info

അനുബന്ധവർത്തമാനം