രാധാ ഗീതാഗോവിന്ദ രാധ
രാധാ ഗീതാ ഗോവിന്ദ രാധ
ജയ ദേവൻ കണ്ടൊരു രാധ
പുല്ലാം കുഴലിലെ നാദമാം രാധ (2)
കള്ളക്കണ്ണന്റെ രാധ (2) ( രാധ....)
വൃന്ദാവനത്തിലെ വള്ളിക്കുടിലിൽ
ശൃംഗാരലോലയായ് നില്പൂ രാധ (2)
കണ്ണന്റെ ലീലകൾ രാസലീലകൾ
കരളിലൊരായിരം മലരമ്പെയ്തു
വിവശയായവൾ വിരഹിണിയാമവൾ
ചക്ര വാക പക്ഷി പോലെ
ചക്രായുധനെ കാത്തിരുന്നു (2) (രാധാ...)
കാളിന്ദീ തീരത്തെ പുൽക്കൊടി തുമ്പുകൾ
കാമ പരവശ രാധയെ കണ്ടൂ (2)
കാളിയമർദ്ദകൻ കാർമുകിൽ വർണ്ണൻ
അവളുടെ മാറിൽ ഇക്കിളിയൂട്ടി
ലഹരി കൊണ്ടവൾ വിയർത്തു പോയവൾ
ശർക്കര മാവിനെ ചുറ്റിയ മുല്ല പോൽ
ശ്യാമ വർണ്ണന്റെ മാറിൽ ചാഞ്ഞു (2) (രാധ...)
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
No votes yet
Radhagovinda radha
Additional Info
ഗാനശാഖ: