പ്രഭാതമേ പ്രഭാതമേ
പ്രഭാതമേ......പ്രഭാതമേ.......
നീരാടും സഖികൾ മിഴിയിൽ നാണം ചാർത്തവേ(2)
നിന്നുള്ളിൽ ഊറുവതെന്തോ ശൃംഗാരസ്വപ്നങ്ങളോ
നിൻ കണ്ണിൽ കാണുവതെന്തോ മാതളമൊട്ടുകളോ....(പ്രഭാതമേ....)
മഴവില്ലിന്നേഴഴകോ മധുമാസപ്പൂന്തെന്നലോ
വരയ്ക്കുന്നതാരോ നിൻ രൂപം എനിയ്ക്കായ്....(2)
ചന്ദ്രികയോ താരകളോ സന്ധ്യകളോ പൂവുകളോ
കേൾക്കുന്നതാരോ നിൻ നാദം ഏകയായ്...(പ്രഭാതമേ....)
മുലക്കച്ച കെട്ടിയാലും തുളുമ്പുന്ന താരുണ്യമേ
ഉണരുന്നതെന്തോ എന്നുള്ളിൽ നിനക്കായ്(2)
മലരമ്പോ പരാഗമോ മകരന്ദത്തുള്ളികളോ
ഒഴുകുന്നതെന്തോ എന്നുള്ളിൽ നിനക്കായ്....(പ്രഭാതമേ....)
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
(1 vote)
Prabhathame prabhathame
Additional Info
ഗാനശാഖ: