പൂ കുങ്കുമ പൂ

പൂ കുങ്കുമ പൂ പുഞ്ചിരിക്കും ചെമ്പകപ്പൂ
എൻ നെഞ്ചകത്തെ തങ്ക നിലാ താമര പൂ (2)
പട്ടു നിലാവു പൊട്ടി വിരിഞ്ഞൊരോർമ്മകളിൽ
കുട്ടികളായി മുത്തു മെനഞ്ഞ പട്ടിളം ചില്ലകളിൽ ( കുഞ്ഞു പൂ കുങ്കുമ പൂ...)

അമ്പന്നൊന്നക്ഷരം ചൊല്ലി പഠിപ്പിച്ചൊരെൻ ഗുരുനാഥനല്ലേ
അന്തിക്കിരുട്ടിലെ വെട്ടം തെളിയിച്ച കൈത്തിരി നാളമല്ലേ (2)
താരാട്ട് മൂളാൻ പാട്ടായതും താളം പിടിക്കും വിരലായതും
അമ്മയില്ലാത്ത നൊമ്പരം മാറ്റും അച്ഛന്റെ പുണ്യമല്ലേ ( പൂ....കുങ്കുമ..)

കാവിലെ ഉത്സവം കാണുവാൻ പോകുമ്പം തോളിലുറങ്ങിയതും
കർക്കിടകാറ്റിലെ കോട മഴയത്ത് കൂടെയിറങ്ങിയതും (2)
ഉണ്ണീ പൊന്നുണ്ണീ വിളിയായതും കണ്ണാടി പോലെൻ നിഴലായതും
നെഞ്ചിലുലാവും സങ്കടം തീർത്തൊരച്ഛന്റെ നന്മയല്ലേ. (പൂ..കുങ്കുമ...)

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
5
Average: 5 (1 vote)
Poo kumkuma

Additional Info

അനുബന്ധവർത്തമാനം