ആഷാഢമാസം ആത്മാവിൽ മോഹം
ആഷാഢമാസം ആത്മാവിൽ മോഹം
അനുരാഗമധുരമാമന്തരീക്ഷം
ആഷാഢമാസം ആത്മാവിൽ മോഹം
അനുരാഗമധുരമാമന്തരീക്ഷം
വിധുരയാം രാധയെപ്പോലെനിക്കെന്നിട്ടും
വിലപിക്കാൻ മാത്രമാണു യോഗം
ആഷാഢമാസം ആത്മാവിൽ മോഹം
അനുരാഗമധുരമാമന്തരീക്ഷം
അർഹതപ്പെട്ടതല്ലെങ്കിലും ഞാനെന്റെ
അന്തരംഗം നിൻ മുന്നിൽ തുറന്നു വെച്ചൂ
അർഹതപ്പെട്ടതല്ലെങ്കിലും ഞാനെന്റെ
അന്തരംഗം നിൻ മുന്നിൽ തുറന്നു വെച്ചൂ
അങ്ങയോടൊത്തെന്റെ ജീവിതം പങ്കിടാൻ
അവിവേകിയായ ഞാൻ ആഗ്രഹിച്ചു
ആഷാഢമാസം ആത്മാവിൽ മോഹം
അനുരാഗമധുരമാമന്തരീക്ഷം
മന്ദസ്മിതത്തിനുള്ളിൽ നീയൊളിപ്പിച്ച
മൗനനൊമ്പരം ഞാൻ വായിച്ചു
മന്ദസ്മിതത്തിനുള്ളിൽ നീയൊളിപ്പിച്ച
മൗനനൊമ്പരം ഞാൻ വായിച്ചു
മറക്കുക മനസ്സിൽ പുതിയ വികാരത്തിൻ
മദനപല്ലവികൾ നീ എഴുതിവെയ്ക്കൂ
ആഷാഢമാസം ആത്മാവിൽ മോഹം
അനുരാഗമധുരമാമന്തരീക്ഷം
വിധുരയാം രാധയെപ്പോലെനിക്കെന്നിട്ടും
വിലപിക്കാൻ മാത്രമാണു യോഗം
ആഷാഢമാസം ആത്മാവിൽ മോഹം
അനുരാഗമധുരമാമന്തരീക്ഷം