ലൗലിപ്പെണ്ണേ ലില്ലിപ്പെണ്ണേ

ആഹാ...
ലൗലിപ്പെണ്ണേ ലില്ലിപ്പെണ്ണേ
ലഹരിപ്പൂ വിടർത്തുന്ന പെണ്ണേ
ലൗബേഡായ്‌ നല്ല ഡ്രീംഗേളായ്‌
മദനപ്പൂ ചൊരിയുന്ന പെണ്ണേ
ഹരേ രാമ രാമ ഹരേ രാമ
ഹരേ കൃഷ്ണ കൃഷ്ണ ഹരേ കൃഷ്ണ

ശ്രീകുമാരിപോലെ ശിൽപകന്യപോലെ
ശ്രീ വസന്തലക്ഷ്മിപോലെ
അവൾ ചിരിച്ചാൽ ആഹാഹാ
ഇതൾ പൊഴിച്ചാൽ ഒഹൊഹൊ
ഓണം ഓണം തിരുവോണം

ആഹാ സൗമിപ്പെണ്ണേ സരളപ്പെണ്ണേ
സുഗന്ധിപ്പൂ വിടർത്തുന്ന പെണ്ണേ
ശാരദയായ്‌ നല്ല ശാലീനയായ്‌
ശകുനം തെളിയ്ക്കുന്ന പെണ്ണേ
ഹരേ രാമ രാമ ഹരേ രാമ
ഹരേ കൃഷ്ണ കൃഷ്ണ ഹരേ കൃഷ്ണ

നീലയാമിനിപോലെ ഡാലിയാപ്പൂപോലെ
സ്വർണ്ണ ലഹരിക്കുപ്പിപോലെ
അവൾ നടന്നാൽ...ആഹാഹാ...
അവൾ കുഴഞ്ഞാൽ..ഒഹൊഹൊ...
പ്രേമം പ്രേമം എനിയ്ക്കു പ്രേമം
(ലൗലിപ്പെണ്ണേ...)

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Lovely penne

Additional Info

Year: 
1976

അനുബന്ധവർത്തമാനം