തേൻ കിണ്ണം പൂം കിണ്ണം

തേൻ കിണ്ണം പൂം കിണ്ണം (2)
താഴെക്കാട്ടിലെ താമരക്കുളമൊരു
തേൻ കിണ്ണം ഉം ഉം ഉം പൂംകിണ്ണം (2)



പൂവുകളിൽ ദേവതമാർ ഇവിടെ ജനിക്കുന്നു
താഴ്വരയിൽ പൊൻ തിങ്കൾ തേച്ചു കുളിക്കുന്നു (തേൻ..)


കുളിരിന്മേൽ കുളിർ കോരും കാട്ടിൽ
ഈ കുരുവികളും ഉറങ്ങാത്ത കാട്ടിൽ
വില്ലും ശരവുമായ് മന്മഥനൊളിക്കും
മല്ലിയം കുന്നുകളിൽ പടരാം
പടരുന്ന പടരുന്ന പഞ്ചേന്ദ്രിയങ്ങളിൽ
പ്രണയ പ്രസാദങ്ങളണിയാം അണിയാം

ആഹാ..ആഹാ.ആഹാ.ഓഹൊഹൊ

പാലപ്പൂ മണമൊഴുകും കാട്ടിൽ ഈ
പാമ്പുകൾ ഇണ ചേരും കാട്ടിൽ
പുഷ്പിണി മാസം കാമുകർക്കേകിയ
പച്ചിലമാളികയിൽ വിടരാം വിടരാം
വിടരുന്ന വിടരുന്ന രോമാഞ്ചങ്ങളിൽ
വിരലടയാളങ്ങൾ അണിയാം അണിയാം(തേൻ )

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
10
Average: 10 (1 vote)
Then kinnam