നിശീഥിനീ നിശീഥിനീ

ആ.....ആ.....ആ.....
നിശീഥിനീ നിശീഥിനീ ഞാനൊരു രാപ്പാടീ
പാടാം പാടാം എൻ വിരഹഗാനം
പ്രാണനിലുണരും യക്ഷഗാനം (നിശീഥിനീ...)

സ്വപ്നംകരിഞ്ഞ ചിതാഭസ്മധൂളികൾ
പുഷ്പങ്ങളാകുമീ രാവിൽ - സ്വർഗ്ഗ
പുഷ്പങ്ങളാകുമീ രാവിൽ (സ്വപ്നംകരിഞ്ഞ..)
മേദിനീ മേദിനീ നിൻ മേഘത്തൂവൽ
ചിറകുള്ള തേരിൽ ഞാൻ
പ്രേമപൂജയ്ക്കു വരുന്നൂ വീണ്ടുമെൻ
പ്രേമപൂജയ്ക്കു വരുന്നൂ
തരുമോ മൃതസഞ്ജീവനീ
തരുമോ.. തരുമോ.. തരുമോ...  (നിശീഥിനീ......)

ജീവന്‍ തകര്‍ന്ന സിരാപഞ്ജരങ്ങളില്‍
ജന്മങ്ങള്‍ പൂക്കുമീ രാവില്‍ പുനര്‍-
ജന്മങ്ങള്‍ പൂക്കുമീ രാവില്‍
യാമിനി യാമിനീ നിന്‍ 
കാമകാവ്യവിപഞ്ചിക മീട്ടിഞാന്‍ 
യാമപൂജയ്ക്കു വരുന്നു -ഗന്ധര്‍വ്വ 
യാമപൂജയ്ക്കു വരുന്നു
തരുമോ മൃതസഞ്ജീവനീ 
തരുമോ...തരുമോ.. തരുമോ.. (നിശീഥിനീ...)
 

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
10
Average: 10 (1 vote)
nisheedhini nisheedhini

Additional Info