പോകാം നമുക്കു പോകാം
പോകാം..പോകാം....(2)
പോകാം നമുക്കു പോകാം
പോകാം നമുക്കു പോകാം
ഏകാന്തതയുടെ ഗോമേദകമണി
ഗോപുരം തേടി പോകാം അവിടെ-
പഞ്ചഭൂതങ്ങൾ തുന്നിത്തന്നൊരീ
പഴയ ചിറ്റാടകൾ മാറാം
പോകാം നമുക്കു പോകാം
പോകാം നമുക്കു പോകാം
വാസരസ്വപ്നങ്ങൾ
വാടകയ്ക്കെടുത്തൊരീ-
വഴിയമ്പലമീ ഭൂമി ഇവിടെ-
ജനനമരണങ്ങൾക്കിടയിൽ വിടരും
ക്ഷണികവികാരമാണനുരാഗം (വാസര..)
വലിച്ചെറിയൂ..വലിച്ചെറിയൂ
മാംസച്ചുമടിതു വലിച്ചെറിയൂ
പോകാം നമുക്കു പോകാം
പോകാം നമുക്കു പോകാം
കാലമാം രാക്ഷസന്‍ ശൂലത്തിലുയര്‍ത്തിയ
കലമാന്‍പേടയീ ഭൂമി -ഇവിടെ
ഉദയാസ്തമയങ്ങള്‍ക്കിടയില്‍ തകരും
കദനപുരാണമാണനുരാഗം
വലിച്ചെറിയൂ... വലിച്ചെറിയൂ..
മാംസച്ചുമടിതു വലിച്ചെറിയൂ....
വലിച്ചെറിയൂ..വലിച്ചെറിയൂ
നിശീഥിനീ നിശീഥിനീ ഞാനൊരു രാപ്പാടീ
പാടാം പാടാം എന്‍ വിരഹഗാനം
പ്രാണനിലുണരും യക്ഷഗാനം
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
No votes yet
pokaam namukku pokaam