മറക്കുടയാൽ മുഖം മറയ്ക്കും മാനല്ലാ
മറക്കുടയാല്‍ മുഖം മറയ്ക്കും മാനല്ലാ അവൾ
മഷിക്കറുപ്പാല്‍ മിഴിയെഴുതും മീനല്ലാ (2)
പൂനിലാവല്ല പുലര്‍ വേളയില്‍
മുല്ലയാവില്ല മൂവന്തിയില്‍
അവള്‍ അല്ലിയാമ്പലല്ല കുഞ്ഞു തെന്നലേ കുറുമ്പിന്റെ ( മറക്കുട...)
മുണ്ടകം പാടത്തെ മുത്തും പവിഴവും
കൊയ്യാനെത്തണ പ്രാവാണ്
തങ്കക്കിനാക്കളെ തഞ്ചിച്ചും കൊഞ്ചിച്ചും
താരാട്ടാനുള്ള പാട്ടാണ് (മുണ്ടക...)
പാലാഴി തിങ്കള്‍ വന്നു കൊണ്ടു വന്ന പാല്‍ക്കുടം ഓ...ഓ..
പൂക്കാലമെന്റെ ചുണ്ടിലുമ്മ വെച്ച തേന്‍ കണം
ഉള്ളിന്നുള്ളില്‍ തുമ്പി തുള്ളും ചെല്ല ചെറു പ്രായം ( മറക്കുടയാല്‍..)
വെള്ളിച്ചിലമ്പിട്ട് തുള്ളിക്കളിക്കുന്ന
കണ്ണാടിപുഴ ചേലാണ്
വെണ്ണിലാപ്പെണ്ണിന്റെ മൂക്കുത്തിക്കല്ലിലെ
മുത്തോലും മണി മുത്താണ് (വെള്ളിച്ചിലമ്പിട്ട്...)
കസ്തൂരി കാറ്റു കൊണ്ടു വന്നു തന്ന പൂമണം
മിന്നായം മിന്നല്‍ പോലെ മിന്നി നിന്ന തേൻ നിറം
ഉള്ളിന്നുള്ളില്‍ പെയ്തിറങ്ങും ചില്ലു മഴക്കാലം (മറക്കുട..)
------------------------------------------------------------