തങ്കത്തിങ്കൾ വാനിലൊരുക്കും

തങ്കതിങ്കൾ വാനിലൊരുക്കും വർണ്ണക്കൊട്ടാരം
സങ്കൽപ്പങ്ങൾ പൂത്തുവിടർത്തും സ്വർണ്ണപ്പൂന്തോട്ടം
മുറ്റത്തേ ഒരുനക്ഷത്രം ഒറ്റയ്ക്കെത്തി കാവൽനിൽക്കും
സ്വർഗ്ഗത്തിൻ ഒരുസംഗീതം വിണ്ണിൽനിന്നും മാലാഖമാർ പാടും

ചിത്തിരമുത്തു വിളക്കുതിരികൊളുത്തും മണിമിഴിയഴകിൽ
കിഴക്കിലുദിച്ചൊരു ചിത്രം വരഞ്ഞുതരും രവികിരണങ്ങളിൽ
നദിയോരം വർണ്ണശലഭങ്ങൾ ചിറകാട്ടും ശ്രുതിമധുരങ്ങൾ
കണ്ണിലേ കാവലായ്‌ എന്നിലേ പാതിയായ്‌
എന്നുമെൻ യാത്രയിൽ കൂടെ വരുമോ

ലാത്തിരി പൂത്തിരി രാത്രിയിൽ തെളിയുമൊരിളമനസ്സുകളിൽ
നവരാത്രിയൊരുക്കണ ഒരുത്സവലഹരികൾ തരും സ്വരമഴയിൽ
നനയാതെ മനം നനഞ്ഞുവോ അറിയാതെ സ്വയം അറിഞ്ഞുവോ
സൂര്യനും ചന്ദ്രനും സാക്ഷിയായ്‌ നിൽക്കവേ
സ്വർഗ്ഗമീ മണ്ണിലേക്കിറങ്ങും ഇവിടെ

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Thanka thinkal vanil

Additional Info