കൊഞ്ചി കൊഞ്ചി

കൊഞ്ചി കൊഞ്ചി പൂക്കും
പിഞ്ചു മുല്ല പൂവേ....
കൊഞ്ചി കൊഞ്ചി പൂക്കും
പിഞ്ചു മുല്ല പൂവേ..
ഉമ്മതന്നതാര് പമ്മി നിന്ന കാറ്റോ
ഉമ്മതന്നതാര് പമ്മി നിന്ന കാറ്റോ
കുളിരിലിളകി തളിര്.. വളര്..
ചിറകു വിരിയുമരിയ മനസ്സുമായ്
പൊന്നെ.. ചെറു മിന്നാമിന്നി പൂവേ
മെല്ലെ ഇനി ചന്നം പിന്നം പാട്
കൊഞ്ചി കൊഞ്ചി പൂക്കും
പിഞ്ചു മുല്ല പൂവേ.....

ശലഭം പാറുന്നപോൽ മിഴികൾ ചിമ്മുന്നുവോ..
ശലഭം പാറുന്നപോൽ മിഴികൾ ചിമ്മുന്നുവോ..
ചുണ്ടിൽ... പാടാ.. പാട്ടോ...
നെഞ്ചിൽ... തോരാ... തേനോ....
പൊന്നെ.. ചെറു മിന്നാമിന്നി പൂവേ
മെല്ലെ.. ഇനി ചന്നം പിന്നം പാട്
കൊഞ്ചി കൊഞ്ചി പൂക്കും
പിഞ്ചു മുല്ല പൂവേ..

കസവിൻ പാവാടയിൽ കനകം മിന്നുന്നുവോ
കസവിൻ പാവാടയിൽ..കനകം മിന്നുന്നുവോ
പെയ്യാം... മേഘം... പോലെ
പിന്നിൽ... കൂന്തൽ... ചേലോ
പൊന്നെ... ചെറു മിന്നാമിന്നി പൂവേ
മെല്ലെ.. ഇനി ചന്നം പിന്നം പാട്

കൊഞ്ചി കൊഞ്ചി പൂക്കും
പിഞ്ചു മുല്ല പൂവേ..
ഉമ്മതന്നതാര്  പമ്മി നിന്ന കാറ്റോ
ഉമ്മതന്നതാര് പമ്മി നിന്ന കാറ്റോ
കുളിരിലിളകി തളിര് വളര്
ചിറകു വിരിയുമരിയ മനസ്സുമായി
പൊന്നെ ചെറു മിന്നാമിന്നി പൂവേ..
മെല്ലെ ഇനി ചന്നം പിന്നം പാട്
പൊന്നെ ചെറു മിന്നാമിന്നി പൂവേ.
മെല്ലെ ഇനി ചന്നം പിന്നം പാട്

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
5
Average: 5 (1 vote)
Konchi konchi

Additional Info

Year: 
2017

അനുബന്ധവർത്തമാനം