രജനീ പറയൂ
രജനീ പറയൂ പൂനിലാവിൻ പരിലാളനത്താൽ
നൊമ്പരങ്ങൾ മായുമോ (രജനീ..)
ഓർമകൾ തൻ ജാലകങ്ങൾ
വെറുതെയെങ്ങോ മൂടി ഞാൻ
ഇനിയുമീ പൂവല്ലിയിൽ
മോഹപുഷ്പം വിടരുമോ
മനസ്സേ... മനസ്സേ.... (രജനീ..)
വീണപൂവിൻ ഗാനമോർക്കെ
മിഴികളെന്തേ നിറയുവാൻ
പിരിയുമോരോ വീഥികൾ
അകലെയൊന്നായ് ചേരുമോ
മനസ്സേ..മനസ്സേ...(രജനീ)
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
(1 vote)
rajanee parayoo poonilaavin
Additional Info
ഗാനശാഖ: