പ്രിയസഖി നിൻ

പ്രിയസഖി നിൻ ചിരി വിടരുമ്പോൾ
പ്രണയനിലാവായ് പതയും ഞാൻ
പനിമതിമുഖി നീ അണയുമ്പോൾ...
അടിമുതൽ  മുടിവരെ കുളിരും ഞാൻ
കൊണ്ടാലും എന്തേ.. തെണ്ടുന്ന വണ്ടേ
കണ്ണാരം പൊത്തുന്ന കളിവേണ്ട
മനസ്സിലെ ആശകൾ ശരിയല്ല

നിൻ കൺമിന്നലിൽ...
എൻ നെഞ്ചിലേറുന്നു മോഹം
ആ.. മോഹത്തിൻ തേൻ വാക്കൊന്നും വേവില്ല പൊന്നേ
ഹ ചെല്ലക്കാറ്റിൽ ചായും
ഈ ഇല്ലിക്കൂട്ടം നീയേ
വേലിപ്പൂവോ  കണ്ടാൽ.. താനേ നിൽക്കും നീയേ
മേഘച്ചില്ലക്കൊമ്പും കണ്ടാൽ
അങ്ങോട്ടോടും കൊതിയനേ വാ
ഹെ ഹെ ഹേയ്...
പ്രിയസഖി നിൻ ചിരി വിടരുമ്പോൾ
പ്രണയനിലാവായ് പതയും ഞാൻ

എൻ ദേവീ നീ മുന്നിൽ വന്നു
പൂവായ് വിടർന്നൂ...
ജന്മങ്ങൾക്കു മുൻപെങ്ങോ..
നിൻ ആത്മഗന്ധം...
ഇന്നോളം എന്നുള്ളിൽ തേടിത്തേടി വന്നു...
ഉന്മാദങ്ങൾ പൂക്കും
സ്വർഗ്ഗംപോലെൻ നെഞ്ചം
എന്നിൽ വന്നു ചിന്നി പെയ്തു
സ്വപ്നങ്ങൾതൻ ശലഭമഴ
പകലൊളി പോലിനി തെളിയാറായ്
അതിലിനി ഒളിയാൻ കഴിയാതായ്
ആരോടുമേ.. നിൻ ആലോല വേഷം
ആടാൻ വരേണ്ടിനി മലർശരനായ്
തനിനിറമാർന്നിനി വരവായി
ഹൊ ഹൊ ഹോ

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Priyasaghi nin