ഒരു മുറിമീശക്കാരൻ
ഒരു മുറിമീശക്കാരൻ - ചെറുപ്പക്കാരൻ
അവനെ കണ്ടവരുണ്ടോ - പട്ടുക്കുപ്പായക്കാരൻ
പഠിപ്പു കുറഞ്ഞാലും - പത്രാസുക്കാരൻ
കുരുവിയില്ലാ കുരുവിക്കൂടായ് കുടുമ വെച്ചിട്ടുണ്ട്
കുളിസീനുള്ള - ഹാഹാ കുളിസീനുള്ള - ഓഹോ
കുളിസീനുള്ള സിനിമകാണാൻ ക്യൂവിൽ നിൽക്കാറുണ്ട്
കുരുവിയില്ലാ കുരുവിക്കൂടായ് കുടുമ വെച്ചിട്ടുണ്ട്
കുളിസീനുള്ള സിനിമകാണാൻ ക്യൂവിൽ നിൽക്കാറുണ്ട്
പെണ്ണൊരുത്തി അടുത്തൂടെ നടന്നുപോയാൽ
പെണ്ണൊരുത്തി അടുത്തൂടെ നടന്നുപോയാൽ
പിന്നെ കണ്ണുകൊണ്ടൊരു കറക്കുപമ്പരക്കളി കളിക്കാറുണ്ട്
കണ്ണുകൊണ്ടൊരു കറക്കുപമ്പരക്കളി കളിക്കാറുണ്ട്
കുരുവിയില്ലാ - കുരുവിയില്ലാ കുരുവിക്കൂടായ് കുടുമ വെച്ചിട്ടുണ്ട്
കുളിസീനുള്ള സിനിമകാണാൻ ക്യൂവിൽ നിൽക്കാറുണ്ട്
കറുത്തപെണ്ണേ....
കറുത്തപെണ്ണേ കരിങ്കുഴലീ പാട്ട് മൂളാറുണ്ട്
എഴുത്തെഴുതി പെൺകൊടികളെ കുരുക്കിൽ വീഴ്ത്താറുണ്ട്
കറുപ്പു ഗാഞ്ചാ തെറുത്ത ബീഡി ചെവിമടക്കിലുണ്ട്
കറുപ്പു കഞ്ച തെറുത്ത ബീഡി ചെവിമടക്കിലുണ്ട്
കറുത്ത കണ്ണട എടുത്ത് കൈകൊണ്ട് കറക്കി നിൽക്കാറുണ്ട്
കറുത്ത കണ്ണട എടുത്ത് കൈകൊണ്ട് കറക്കി നിൽക്കാറുണ്ട്
കുരുവിയില്ലാ - കുരുവിയില്ലാ കുരുവിക്കൂടായ് കുടുമ വെച്ചിട്ടുണ്ട്
കുളിസീനുള്ള സിനിമകാണാൻ ക്യൂവിൽ നിൽക്കാറുണ്ട്
കറുത്തകാശിനു കള്ളക്കാശിനു കറക്കുകമ്പനിയുണ്ട്
ഇരുട്ടുവാക്കിന് കുലുക്കിക്കുത്തിന്റെ കളി കളിക്കാറുണ്ട്

കരുത്തുള്ളോരുടെ തണലുപറ്റി ഒളിച്ചു പോകാറുണ്ട്

കവലച്ചട്ടമ്പി തലയിൽകെട്ടുമായ് ഞെളിഞ്ഞു നിൽക്കാറുണ്ട്