മയില്പീലി മിഴികളിൽ
Music:
Lyricist:
Singer:
Film/album:
മയില്‍പീലി മിഴികളില്‍
മനസ്സിലെ സങ്കല്പങ്ങള്‍
മലര്‍ത്തിരി കൊളുത്തിയല്ലോ -നിന്റെ
മയില്‍പീലി മിഴികളില്‍
മനസ്സമ്മതം കേള്‍ക്കാതേ
മണവാളന്‍ ഓടിവന്നെന്‍
മണിയറ തുറന്നുവല്ലോ - എന്റെ
മണിയറ തുറന്നുവല്ലോ
(മയില്‍പീലി...)
നീയൊരു ഗാനമായ് വന്നൂ - അതില്‍
ഞാനലിഞ്ഞില്ലാതെയായി
നീയടുത്തണയുമ്പോള്‍
നിന്‍ മുഖം തെളിയുമ്പോള്‍
ഞാനൊരു സംഗീതമാകും - മണി
വേണുവിന്‍ സംഗീതമാകും
മയില്‍പീലി മിഴികളില്‍
കാനനവീഥിയിലൂടെ ആരും
കാണാത്തൊരീയാത്രയിതെങ്ങോ
കാനനവീഥിയിലൂടെ ആരും
കാണാത്തൊരീയാത്രയിതെങ്ങോ
കാണാത്ത കാട്ടിലുള്ള കാഞ്ചന നിധി നേടാന്‍
കാണാത്ത കാട്ടിലുള്ള കാഞ്ചന നിധി നേടാന്‍
നീയെന്നും വരില്ലെയെന്‍ കൂടെ - സഖീ
നീയെന്നും വരില്ലെയെന്‍ കൂടെ
മയില്‍പീലി മിഴികളില്‍
മനസ്സിലെ സങ്കല്പങ്ങള്‍
മലര്‍ത്തിരി കൊളുത്തിയല്ലോ -നിന്റെ
മയില്‍പീലി മിഴികളില്‍
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
No votes yet
Mayilppeeli mizhikalil
Additional Info
Year:
1969
ഗാനശാഖ: