ഒരു ഹൃദയത്തളികയില്‍

ഒരു ഹൃദയത്തളികയില്‍ ഓമല്‍പ്പൂത്തളികയില്‍

ഒരുങ്ങി നാണം കുണുങ്ങിനില്‍ക്കും ഒരു രാഗമല്ലിക
അനുരാഗമല്ലിക - അനുരാഗമല്ലിക

മല്ലികപ്പൂംകുമ്പിളില്‍ മധുനുകരാന്‍ പോരുമോ

മനോരാജ്യവീണയിലൊരു മധുരരാഗം പാടുമോ
മധുരരാഗം പാടുമോ - ഓ....
ഒരു ഹൃദയത്തളികയില്‍ ഓമല്‍പ്പൂത്തളികയില്‍

സ്വപ്നമലര്‍പ്പൊയ്കയില്‍ സ്വര്‍ണ്ണമത്സ്യമാണു ഞാന്‍

സ്വര്‍ഗ്ഗഗാനവീചിയിലൊരു സ്വരബിന്ദുവാണു ഞാന്‍
സ്വരബിന്ദുവാണു ഞാന്‍ - ഓ...
ഒരു ഹൃദയത്തളികയില്‍ ഓമല്‍പ്പൂത്തളികയിൽ

ചന്ദ്രികയില്‍ മിന്നിടും ചന്ദനക്കുളിൽരാവിലെ

കര്‍ണ്ണികാരപ്പൂവിനുള്ളിലെ കനകനാളമാണു ഞാന്‍
കനകനാളമാണു ഞാന്‍ - ഓ...

ഒരു ഹൃദയത്തളികയില്‍ ഓമല്‍പ്പൂത്തളികയില്‍
ഒരു ഹൃദയത്തളികയില്‍ ഓമല്‍പ്പൂത്തളികയില്‍
ഒരുങ്ങി നാണം കുണുങ്ങിനില്‍ക്കും ഒരു രാഗമല്ലിക
അനുരാഗമല്ലിക - അനുരാഗമല്ലിക

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Oru hrudaya thalikayil

Additional Info

Year: 
1969

അനുബന്ധവർത്തമാനം