ഈറന്‍ കിനാക്കളും

ഈറന്‍ കിനാക്കളും താനേ മറഞ്ഞിതാ
സ്വര്‍ഗ്ഗം പണിഞ്ഞിടാം കൂട്ടരേ
ഉന്മാദവേളയില്‍ താളം പിഴച്ചുവോ
സർവ്വം മറന്നു നൃത്തമാടി വാ
ഈറന്‍ കിനാക്കളും താനേ മറഞ്ഞിതാ
സ്വര്‍ഗ്ഗം പണിഞ്ഞിടാം കൂട്ടരേ
ഉന്മാദവേളയില്‍ താളം പിഴച്ചുവോ
സർവ്വം മറന്നു നൃത്തമാടി വാ
ഇതു വിധിയുടെ കളി തുടരും കരവിരുതാണോ
പുഴ തകരും കദനമറിയും കടങ്കഥയാണോ
ഇതു വിധിയുടെ കളി തുടരും കരവിരുതാണോ
പുഴ തകരും കദനമറിയും കടങ്കഥയാണോ
(ഈറന്‍... )

കണ്ണീരു പെയ്യുന്ന മേഘങ്ങളേ
കാരുണ്യമില്ലാ ജന്മങ്ങളേ(2)
ഈ നുരപതയും സുരചഷകം നീട്ടിയോ
ഈ കഥ ചികയും വനഹൃദയം തേടിയോ
കണ്ണിലരുണകിരണമായ് ചുണ്ടിലമൃതമൊഴിയുമായ്(2)
പാട്ടുപാടി ഒത്തുകൂടി ആട്ടമാടി എത്തിടാം
(ഈറന്‍... )

കരകാട്ടം ആടും ഹൃദയങ്ങളേ
ഈ മണ്ണും വിണ്ണും ഒന്നാകുമോ (2)
ഇന്നടിപതറിയ കദനഭാവമാണു ഞാന്‍
ഈ മദമിളകിയ സിരയിലേതു ലഹരി നീ
നെഞ്ചിലമൃതമഴയുമായ് പെയ്തലഞ്ഞ സ്വപ്നമേ(2)
പാട്ടുപാടി ഒത്തുകൂടി ആട്ടമാടി എത്തിടാം...
(ഈറന്‍ കിനാക്കളും....)

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Eeran kinaakkalum

Additional Info

Year: 
1999

അനുബന്ധവർത്തമാനം