ആടിക്കാറ്റേ വീശല്ലേ
ആടിക്കാറ്റേ വീശല്ലേ നീ
മാരിക്കാറേ പെയ്യല്ലേ നീ
മഞ്ഞും മഞ്ഞും തീയായ് മാറും
മണ്ണിന്‍ മാറില്‍ മൗനം മൂടും
(ആടിക്കാറ്റേ...)
വിരഹം ചൂടിയ നിമിഷദലങ്ങള്‍
തെരുതെരെ നിറമണിയും
അധരവുമധരവുമൊരു ഞൊടിയിടയില്‍
മധുരവുമായ് നിറയും
കരയെ പുണരും പുഴയുടെ ദാഹം
സിരകളിലും പടരും
ഇരുവരുമൊരുസുഖലഹരിയിലങ്ങനെ
വഴിയറിയാതലയും
(ആടിക്കാറ്റേ...)
കണ്ടുമറന്നൊരു താഴ്വരയില്‍
കളിവണ്ടുകള്‍ മൂളിവരും
കാണാക്കുയിലുകള്‍ ഉയിരിന്‍ ചില്ലയില്‍
ഈണം നെയ്തണയും
പാല്‍ക്കുടമേന്തിയ തങ്കനിലാവും
പാതിര താണ്ടിവരും
അലകടലിന്റെ കയങ്ങളില്‍ നമ്മള്‍
ആലിലയില്‍ നീന്തും
(ആടിക്കാറ്റേ...)
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
No votes yet
Aadikkatte veesalle
Additional Info
Year:
1999
ഗാനശാഖ: