പുതുമഴ നനയും

പുതുമഴ നനയും ശ്രീലതികേ
പൂമിഴിയെഴുതാൻ ഒരു രാഗം
ജീവനിലുണരാൻ അനുരാഗം
വീണയിലൊഴുകാൻ പ്രിയരാഗം
സ്വരമുകിലേ തരുമോ
(പുതുമഴ...)

ഒരു ശ്രുതി മാത്രം മൂളുന്നൂ..
ഇണയെ തിരയും ഹൃദയങ്ങൾ
കിളിയറിയാതെ കാറ്ററിയാതെ
പുളകവസന്തം വിരിയുകയായി
നിനക്കു ഞാനൊരു മാല കൊരുക്കാം
നിലാവ് കൊണ്ടൊരു മഞ്ചലൊരുക്കാം
ശിലകളലിയുമൊരു കിനാവിലുണരാം
പുതുമഴ നനയും ശ്രീലതികേ

ഒരു സുഖമിന്നും തേടുന്നൂ..
മധുരം പകരും നിമിഷങ്ങൾ
രാക്കുയിലാണോ കാൽത്തളയാണോ
രഹസ്യം കാതിൽ മൊഴിയുകയായി
നനഞ്ഞ മെയ്യിലെ നറുമലരെല്ലാം
നമുക്കു മെല്ലെ കവർന്നെടുക്കാം
തരളമൃദുലമൊരു നിദ്രയിലൊഴുകാം
(പുതുമഴ...)

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Puthumazha nanayum

Additional Info

Year: 
1999

അനുബന്ധവർത്തമാനം