എനിക്ക് വേണ്ടി

എനിക്ക് വേണ്ടി......മദിച്ചുതുള്ളാൻ
പുളഞ്ഞുനിൽപ്പൂ നഗരം നഗരം
എന്റെ കണ്ണിൽ നോക്കി നിന്നൂ യൗവ്വനങ്ങൾ
എന്റെ മാറിൽ വീണുലഞ്ഞൂ മനുഷ്യദാഹം
ഞാൻ വെറുമൊരു നാടൻ പെണ്ണല്ലാ
മാദകറാണീ.... മോഡേൺ ലേഡി
ഡ്രീം ഗേൾ ഡ്രീം ഗേൾ.........

എനിക്ക് വേണ്ടി......മദിച്ചുതുള്ളാൻ
പുളഞ്ഞുനിൽപ്പൂ നഗരം നഗരം

തൊഴിലാളികളെന്നെ കാണാനെന്നും
ടിക്കറ്റിന് തള്ളി
മാന്യന്മാർ പതുങ്ങി വന്നു ക്യുവിൽ ഓ... (2)
പാദസരങ്ങൾ കിലുങ്ങുമ്പോൾ മെയ്യിള കുമ്പോൾ
ഒരുമിച്ചെൻ താളത്തിൽ നൃത്തം ചെയ്തൂ
ഒപ്പം ചേർന്നടിപൊളി മേളം കൂടീ
യൗവ്വനദാഹം ഞാനൊരു ഡ്രീം ഗേൾ........

ഹോ... എനിക്ക് വേണ്ടി......മദിച്ചുതുള്ളാൻ
പുളഞ്ഞുനിൽപ്പൂ നഗരം നഗരം..

അറബിക്കഥ പാടുന്നൂ വീഞ്ഞ് പെയ്യുന്നൂ
കെട്ടുപൊട്ടിച്ചൊടുന്നൂ ഒട്ടകങ്ങൾ
ഈന്തപ്പഴമുതിരുന്നൂ മനസ്സിനുള്ളിൽ.....(2)
ഇനി രാവില്ലാ പകലില്ലാ മണലാരണ്യത്തിൽ......(2).....(പല്ലവി)

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
4
Average: 4 (1 vote)
Enikku vendi