ഓട്ടോ ഓട്ടോ
ഓട്ടോ ഓട്ടോ ഓട്ടോക്കാരന് പട്ടിണി മാറ്റണ്ടേ
വീട്ടിൽ റേഷൻ വാങ്ങാനിത്തിരി കാശ് കൊടുക്കണ്ടേ....
മിനിമമിനി കട്ടായമായ് പത്താക്കണം
നമ്പർ അടിച്ച് കിറുങ്ങി നടക്കാൻ ലാർജ്ജ് പൂശണ്ടേ.....
മിനിമമിനി കട്ടായമായ് പത്താക്കണം
ഓട്ടോ ഓട്ടോ ഓട്ടോക്കാരൻ നഗരം ചുറ്റുമ്പോൾ
പെട്രോൾ ടാങ്കിൽ സ്വല്പം ഡീസൽ ചേർത്താൽ പ്രശ്നം
ഹോ....ഓടിയൊരു ഗട്ടറിൽ വീണാൽ മേലുകീഴെല്ലാം പ്രശ്നം
കിതകിത കിതയ്ക്കണ പഴഞ്ചൻ ഓട്ടോ
കുടുകുടെ പായണ ഗിയർ എഞ്ചിൻ ഓട്ടോ
ഓട്ടോ ഓട്ടോ ഓട്ടോക്കാരന് പട്ടിണി മാറ്റണ്ടേ
വീട്ടിൽ റേഷൻ വാങ്ങാനിത്തിരി കാശ് കൊടുക്കണ്ടേ....
കളിച്ചെങ്കിൽ ഞങ്ങൾ പറപ്പിക്കുമെല്ലാം
ഓ റോഡിന്റെ മക്കൾക്കെന്നും ഭയമില്ല തെല്ലും.....
ഫ്‌ളാറ്റുകൾ കെട്ടി കെട്ടിപ്പൊക്കും കോൺക്രീറ്റേമാൻ
ഓട്ടോക്കാരന് അന്തിയുറങ്ങാൻ കൂരയൊരുക്കണ്ടേ
കളിച്ചെങ്കിൽ ഞങ്ങൾ
ഓ റോഡിന്റെ മക്കൾക്കെന്നും ഭയമില്ല തെല്ലും.....
മതങ്ങളില്ല മതിലുകളില്ലാ ജാതികളില്ലാ
ഓട്ടോകളൊന്ന്
പറപറന്നോടും ലാംപ്രാട്ടി ഓട്ടോ
ചടുകുടു കളിയ്ക്കും ബാക്ക് എഞ്ചിൻ ഓട്ടോ
(ഓട്ടോ ഓട്ടോ ഓട്ടോക്കാരന്.......പത്താക്കണം )
വെറും പെട്ടിയല്ലാ പണപ്പെട്ടിയല്ലോ ഹോ...
നാടായ നാടും താണ്ടി കുതിച്ചോടുമോട്ടോ
ഓട്ടോക്കാരന് നഷ്ടപ്പെടുവാൻ പുത്തൻ പണമില്ല
ഓട്ടോക്കാരന് കിട്ടാനുള്ളത് പുതിയൊരുലോകം
വെറും പെട്ടിയല്ലാ പണപ്പെട്ടിയല്ലോ ഹോ...
നാടായ നാടും താണ്ടി കുതിച്ചോടുമോട്ടോ
കടങ്ങളില്ലാ...കടിപിടിയില്ലാ.....
റോഡിൽ വന്നാൽ ഓട്ടോകളൊന്ന്
പറപറന്നോടും ലാംപ്രാട്ടി ഓട്ടോ
ചടുകുടു കളിയ്ക്കും ബാക്ക് എഞ്ചിൻ ഓട്ടോ.......(പല്ലവി )