മനോഹരം മനുഷ്യജീവിതന്‍ ശരീരം
മനോഹരം മനുഷ്യജീവിതന്‍ ശരീരം
അതൊന്നു കാണുന്നേരമെന്തിനാണ് നാണം
തുറക്കണം പഠിക്കണം ശരീരപാഠപുസ്തകം
മനോഹരം മനുഷ്യജീവിതന്‍ ശരീരം
അതൊന്നു കാണുന്നേരമെന്തിനാണ് നാണം
കളിച്ചിടും ചിരിച്ചിടും മനുഷ്യ ഹൃദയമർക്കടം
കൊതിച്ചുകൊണ്ട് കണ്ടതില്‍ കടിച്ചു തൂങ്ങും
കളിക്കലും കൊതിക്കലും മിഴിക്കലുള്ള നാള്‍ വരെ
മനോഹരം മനുഷ്യജീവിതന്‍ ശരീരം
അതൊന്നു കാണുന്നേരമെന്തിനാണ് നാണം
കവികള്‍ തന്റെ ഭാഷയില്‍ കരളതീവ സുന്ദരം
അനന്തമാം കിനാവുകള്‍ വിരിഞ്ഞ പൂവനം
കരളു നാം തുറക്കുകില്‍ കറുത്ത മാംസപേടകം
മനോഹരം മനുഷ്യജീവിതന്‍ ശരീരം
അതൊന്നു കാണുന്നേരമെന്തിനാണ് നാണം
തുറന്നിരിക്കും വേളയില്‍ തുറിച്ചു കണ്ടാല്‍ പുരുഷന്‍
തുറന്നു നോക്കും സുന്ദരികള്‍ തന്റെ മാനസം
വിളിച്ചിടട്ടെ ഉര്‍വശി തുറക്കുകില്ല കണ്മിഴി
മനോഹരം മനുഷ്യജീവിതന്‍ ശരീരം
അതൊന്നു കാണുന്നേരമെന്തിനാണ് നാണം
തുറക്കണം പഠിക്കണം ശരീരപാഠപുസ്തകം
മനോഹരം മനുഷ്യജീവിതന്‍ ശരീരം
അതൊന്നു കാണുന്നേരമെന്തിനാണ് നാണം