വിടില്ല ഞാൻ

വിടില്ല ഞാൻ
ഒഹൊഹൊഹോ
വിടില്ല ഞാൻ
ഓഹൊഹോ (വിടില്ല)

പിടിച്ച കൊമ്പിതു വിടില്ല ഞാൻ
വിടില്ല ഞാൻ
ഓഹൊഹോ

പിറകിൽ നിന്നും തേന്മാവിതിനെ
പിടിച്ചുവല്ലോ മലർവല്ലി (2)
വിടില്ല ഞാൻ വിടില്ല ഞാൻ
ഓഹൊഹോ

കുഴികൾ നിറഞ്ഞൊരു വഴിയിൽ ഞാനിനി
വഴുതി താഴെ വീഴില്ലാ (2)
ചാരിയിരിക്കാൻ നീയുണ്ടല്ലോ
ചാരെയെനിക്കൊരു താങ്ങായി
അഹാ
വിടില്ല ഞാൻ വിടില്ല ഞാൻ
ഓഹൊഹോ

തേരുതെളിക്കും സാരഥി നീയെൻ
ഭാരം കൂടെയെടുത്തല്ലോ (2)
ഇരുളാകട്ടെ പ്രഭയാകട്ടെ
നിഴലായ് ഞാനും കൂടെവരും
വിടില്ല ഞാൻ വിടില്ല ഞാൻ
ഓഹൊഹോ

ചോടു പിഴച്ചാൽ നീയും വീഴും
കൂടെത്തന്നെ ഞാൻ വീഴും
കാറ്റിൽ മുഴുക്കെയും
കുലുക്കവുമിളക്കവും
യാത്രയിൽ നമുക്കിനിയൊരുപോലേ
ഓഹോ

വിടില്ല ഞാൻ വിടില്ല ഞാൻ
ഓഹൊഹോ
ലലാലലാ...

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Vidilla njan

Additional Info

അനുബന്ധവർത്തമാനം