കണ്മുന നീട്ടി മൊഞ്ചും കാട്ടി

കണ്മുന നീട്ടി - മൊഞ്ചും കാട്ടി
കണ്മുന നീട്ടി മൊഞ്ചും കാട്ടി
കാത്തിരിക്കണ മണവാട്ടി
കാത്തിരിക്കണ മണവാട്ടി
കാത്തിരിക്കണ മണവാട്ടി
മണവാട്ടി മണവാട്ടി മണവാട്ടി
(കണ്മുന... )

മണിയറവാതില്‍ തുറന്നുതരാം
മാരനെയരികില്‍ കൊണ്ടുതരാം 
കല്യാണമൊന്നു കഴിഞ്ഞോട്ടേ
കല്യാണമൊന്നു കഴിഞ്ഞോട്ടേ
കാണികളെല്ലാം പിരിഞ്ഞോട്ടേ
മൈലാഞ്ചിക്കൈകൊട്ടി ഒപ്പനപാടുന്ന
മൈക്കണ്ണിമാരും പിരിഞ്ഞോട്ടേ  
(കണ്മുന... )

കണ്ണില്‍ കിനാവിന്റെ മയിലാട്ടം
കവിളത്തു മഴവില്ലിന്‍ തിരനോട്ടം
ചുണ്ടത്തു മണിമുത്തിന്‍ നിഴലാട്ടം - പെണ്ണിന്‍
ഖല്‍ബ്ബില്‍ മുഹബ്ബത്തിന്‍ 
ചാഞ്ചാട്ടം - ചാഞ്ചാട്ടം (കണ്ണിൽ.. )
(കണ്മുന... )

കാണാന്‍ ചേലുള്ള പുതുമാരന്‍
കണ്ണാടിക്കവിളുള്ള പുതുമാരന്‍
വടിവൊത്ത് വിരിവുള്ള നെഞ്ചാണ്
ബദറുല്‍മുനീറിന്റെ മൊഞ്ചാണ് 
കല്യാണപ്പെണ്ണിന്റെ കവിളത്ത് കൈകൊണ്ട്
കവിത കുറിക്കണ പുതുമാരന്‍
(കണ്മുന... )

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Kanmuna neetti monchum kaatti

Additional Info

Year: 
1967

അനുബന്ധവർത്തമാനം