ചക്കരവാക്ക് പറഞ്ഞെന്നെ
ചക്കരവാക്ക് പറഞ്ഞെന്നെ
ചാക്കിലാക്കി - എന്നെ
ചാക്കിലാക്കി
തക്കം നോക്കിക്കണ്ണെറിഞ്ഞ്
ഹലാക്കിലാക്കി -എന്നെ
ഹലാക്കിലാക്കി
നാട്ടിലെ സുന്ദരിയാണെന്നുള്ളൊരു
നാമൂസൊന്നും കാട്ടണ്ട
ഇന്നലെവന്നു കുളിച്ചകുളം നീ
ഇന്നത്തേക്കു മറക്കണ്ടാ
മൊഞ്ചുകാട്ടി കറക്കണ്ടാ
നെഞ്ചിലാണി തറക്കണ്ടാ
കയറില്ലാതെ കെട്ടിനിറുത്തണ്ടാ - പൊന്നാരക്കട്ടേ
കയ്യിലുവന്നത് കാട്ടിലുകളയണ്ടാ
(ചക്കരവാക്ക്...)
കത്തുകുറിച്ചു കൊടുക്കാന്‍ ചെന്നാല്‍
പത്തിവിരുത്തി ചീറ്റുന്ന്
കണ്ടുമടങ്ങിപ്പോരാന്‍ നിന്നാല്‍
കണ്ണാല്‍ ചാട്ടുളിയോട്ടുന്ന്
കാളയും വിടൂലാ പെണ്ണ് -
കയറും വിടൂലാ പൊന്നേ
ഇപ്പണിയെന്നോടെന്തിനു ചെയ്യുന്നു
പൊന്‍ പൂവിരിഞ്ഞിട്ടിത്തിരിതേന്‍ -
ഞാനെന്നു കുടിക്കുന്നൂ
(ചക്കരവാക്ക്... )
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
No votes yet
Chakkara vaakku paranjenne
Additional Info
Year:
1967
ഗാനശാഖ: