കദീജേ കദീജേ

കദീജേ - കദീജേ
കാ‍ണുന്നതെന്നിനി ഞാന്‍ - നിന്നെ
കാണുന്നതെന്നിനി ഞാന്‍

കിലുകിലെ ചിരിയുമായ് പുന്നാരപ്പാട്ടുമായ്
ഒന്നിച്ചു പാറിപ്പറന്നു നടന്നൊരെന്‍
കളിക്കൂട്ടുകാരി നീയെവിടെ

കദീജേ - കദീജേ
കാ‍ണുന്നതെന്നിനി ഞാന്‍ - നിന്നെ
കാണുന്നതെന്നിനി ഞാന്‍

അന്നു ഞാന്‍ നല്‍കിയ കുന്നിമണികളെല്ലാം
ഇന്നെന്റെ കവിളത്തെ ചിതറിക്കിടക്കുന്ന
കണ്ണീരിന്‍ മണികളായ് മാറി

കദീജേ - കദീജേ
കാ‍ണുന്നതെന്നിനി ഞാന്‍ - നിന്നെ
കാണുന്നതെന്നിനി ഞാന്‍

ഇന്നു നീ കളിയാടും വിണ്ണിലെ പൂങ്കാവില്‍
ഒന്നിച്ചു കളിയാടാന്‍ ഒരുമിച്ചു വാഴാന്‍
എന്നെയും കൊണ്ടുപോകൂ - കദീജേ
എന്നെയും കൊണ്ടുപോകൂ

 
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Khadeeje khadeeje

Additional Info

അനുബന്ധവർത്തമാനം