പൊന്നുരുളി മേലേ (D)
പൊന്നുരുളി മേലേ പൊൻ തീ വന്നേ
പുഞ്ചപ്പാടം നീളേ വെയിലും വന്നേ
കെട്ടുതാലി മെല്ലേ നെഞ്ചിൽ മിന്നി
കൊട്ടിപ്പാടീട്ടേറെ ചോടും വച്ചേ
അങ്ങാത്തിനിറങ്ങിയ കണ്ണുകെട്ടി
അങ്ങാത്ത കലപ്പയിൽ മണ്ണിളയ്ക്കി
ചാലീന്ന് നേരെ തെളിനീർ വന്നേ
പൊന്നുരുളി മേലേ പൊൻ തീ വന്നേ
പുഞ്ചപ്പാടം നീളേ വെയിലും വന്നേ
കെട്ടുതാലി മെല്ലേ നെഞ്ചിൽ മിന്നി
കൊട്ടിപ്പാടീട്ടേറെ ചോടും വച്ചേ
പുന്നെല്ല് കൊയ്യണ കാലം വന്നേ
ഈണത്തിൽ കുമ്പിട്ട് താളരിഞ്ഞേ
കറ്റയേറ്റി പോയ് കളത്തിൽ വച്ചേ
കരിയോല വീശി മെതിക്കുന്നുണ്ടെ
പറ വച്ചളന്നിട്ട് വട്ടീലായ്ക്കി
കറയറ്റ സ്നേഹം ചിരിയാക്കീട്ട്
സന്തോഷം നെഞ്ചേറ്റി പോകും പെണ്ണ്
പൊന്നുരുളി മേലേ പൊൻ തീ വന്നേ
പുഞ്ചപ്പാടം നീളേ വെയിലും വന്നേ
കെട്ടുതാലി മെല്ലേ നെഞ്ചിൽ മിന്നി
കൊട്ടിപ്പാടീട്ടേറെ ചോടും വച്ചേ
തൊട്ടുരുമ്മിയെല്ലോരും കൂടെ കൂടും
മുട്ടിവാക്ക് പോലും തട്ടീടില്ല
നന്മ നിറഞ്ഞുള്ള കുട്ടിത്തേവൻ
അല്ലലിൽ നോവുന്നൊരാട്ടിടയൻ
നാടിന്റെ സ്വത്താണ് തങ്കക്കുടമാണ്
പൊന്നുരുളി മേലേ പൊൻ തീ വന്നേ
പുഞ്ചപ്പാടം നീളേ വെയിലും വന്നേ
കെട്ടുതാലി മെല്ലേ നെഞ്ചിൽ മിന്നി
കൊട്ടിപ്പാടീട്ടേറെ ചോടും വച്ചേ