നന്മയുമായി(M)

നന്മയുമായി മണ്ണിൽ നീയിറങ്ങി വന്നൂ
ദേവതയായ് എന്നിൽ നീ നിറഞ്ഞു നിന്നൂ
കണി നീ തരുന്ന നേരമേ കൺ തുറന്നതുള്ളു ഞാൻ
കണി നീ തരുന്ന നേരമേ കൺ തുറന്നതുള്ളു ഞാൻ
എനിക്കെന്റെ ശ്വാസം പോലും നിന്റെ നോവ്‌ മാറ്റാൻ

നന്മയുമായി മണ്ണിൽ നീയിറങ്ങി വന്നൂ
ദേവതയായ് എന്നിൽ നീ നിറഞ്ഞു നിന്നൂ

കൂടെ വന്ന കാലം തന്നെ ഞാനറിഞ്ഞിരുന്നു നിന്നെ
തനി തങ്കമാണെൻ തങ്കം നിൻ മാനസം
നാൾകൊഴിഞ്ഞു വീഴുന്തോറും എത്ര മേലിണങ്ങി നമ്മൾ
ഇളം പൂക്കൾ ചൂടി ജന്മ തേൻവല്ലരി
പൊന്നും തിരിയിട്ട ദീപമായ് നീ മുന്നിൽ നിന്നുവോ
നിന്റെ കതിരൊളി കണ്ട്‌ തിങ്കൾ കൈകൾ കൂപ്പിയോ

നന്മയുമായി മണ്ണിൽ നീയിറങ്ങി വന്നൂ
ദേവതയായ് എന്നിൽ നീ നിറഞ്ഞു നിന്നൂ

തൊട്ടടുത്ത്‌ നിന്നെ കാണാൻ നിന്റെ രൂപമെന്നപോലെ
എനിക്കെന്റെ ചാരത്തില്ലേ നിൻ കണ്മണീ
തീക്കടൽ തിളയ്ക്കുമെന്നിൽ കുളിർ മഞ്ഞ് മാരിയാവാൻ
മകൾക്കേകി നിൻ സ്നേഹപ്പൂ പുഞ്ചിരീ
നിന്നെ മറന്നൊരു മാത്ര ഞാനീ മണ്ണിൽ കാണുമോ
മറുപിറവിയിൽ വീണ്ടും നമ്മൾ ഒന്നായ് തീരുമോ.......

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Nanmayumaayi

Additional Info

Year: 
2012

അനുബന്ധവർത്തമാനം