കൂവളപ്പൂ

കൂവളപ്പൂ കണ്ണാളേ കാട്ടുമൈന പെണ്ണാളേ
നാടോടിക്കൂത്തിന്നൊപ്പം കൂടാമോ
ആറ്റുവഞ്ചി കൊമ്പേറി കാത്തിരിക്കും പൊന്മാനേ
പൂമീനേ വിട്ടൊന്നിങ്ങ് പോരാമോ....
ചാറ്റൽമാരി പെണ്ണിന്റെ...ചിൽ.... ചിൽ.....
വെള്ളിക്കിണ്ണം തുളുമ്പുമ്പോൾ..ചിൽ..ചിൽ
ചാറ്റൽമാരി പെണ്ണിന്റെ വെള്ളിക്കിണ്ണം തുളുമ്പുമ്പോൾ
പൊൻനൂലിൽ വാരിക്കോർത്താൽ മുത്താരം തീർക്കാല്ലോ.....
ഓ....കതിരണി വയലിലും അഴകിയ പുഴയിലും ഇളവെയിൽ കസവല പാകുമ്പോൾ
തെച്ചിപ്പൂവീടേറി പൂന്തേനുണ്ണാല്ലോ.....
കൈതപ്പൂ കാവോരത്തിഷ്ടം കൂടാല്ലോ....

കൂവളപ്പൂ കണ്ണാളേ കാട്ടുമൈന പെണ്ണാളേ
നാടോടിക്കൂത്തിനൊപ്പം കൂടാമോ

സേലം മാവിൽ കാവൽ നിൽക്കും അണ്ണാറക്കണ്ണാ
വാഴപ്പോള കോവിൽ തീർക്കാൻ പോരാമോ
തുമ്പക്കാവിൽ കോലം തുള്ളും തുമ്പിച്ചങ്ങാതീ 
മാലേം പൂവും തേനും കൊണ്ടേ പോരാമോ
ഒരു മുള്ളിൻ കാലിൽ കൊണ്ടാൽ കണ്ണിറങ്ങി
സ്വന്തം മനസ്സ് പിടയ്ക്കും ആളെ ഒപ്പം കൂട്ടിയെത്താം ഞാൻ
മണ്ണിൽ പുണ്യം പോലെ ഈ ജന്മം തന്നൊരാളേ 
തിടമ്പ് ചമച്ച് കോവിലാളും തേവരാക്കും ഞാൻ

കൂവളപ്പൂ കണ്ണാളേ കാട്ടുമൈന പെണ്ണാളേ
നാടോടിക്കൂത്തിനൊപ്പം കൂടാമോ.....

ആ.......ആ.......ആ........ആ............

കൊന്നപ്പൂവിൻ മഞ്ഞപ്പേലും മേടപ്പൊൻ പക്ഷീ
അമ്പാടിയിലെ മുറ്റത്തോളം പോവാമോ....
ഓമൽ പാട്ടും പാടിച്ചെന്നാ കഞ്ചിക്കണ്ണന്റെ
കാതിന്നോരത്തൊന്നീ മോഹം മൂളാമോ
കന്നിപ്പെണ്ണിൻ കാതിൽ കാലത്തെന്നും കാണാൻ
കൊതിയ്ക്കും ആളെ മുന്നിൽ കൊണ്ട് നിർത്താമോ
വാരിക്കോരി നെഞ്ചിൻ കുമ്പിൾ നീളേ സ്നേഹം
എനിയ്ക്ക് തരുന്നൊരാളിലെന്നെ ചേർത്ത് നിർത്താമോ.....

കൂവളപ്പൂ കണ്ണാളേ കാട്ടുമൈന പെണ്ണാളേ
നാടോടിക്കൂത്തിന്നൊപ്പം കൂടാമോ
ആറ്റുവഞ്ചി കൊമ്പേറി കാത്തിരിക്കും പൊന്മാനേ
പൂമീനേ വിട്ടൊന്നിങ്ങ് പോരാമോ....
ചാറ്റൽമാരി പെണ്ണിന്റെ വെള്ളിക്കിണ്ണം തുളുമ്പുമ്പോൾ
പൊൻനൂലിൽ വാരിക്കോർത്താൽ മുത്താരം തീർക്കാല്ലോ.....
ഓ....കതിരണി വയലിലും അഴകിയ പുഴയിലും ഇളവെയിൽ കസവല പാകുമ്പോൾ
തെച്ചിപ്പൂവീടേറി പൂന്തേനുണ്ണാല്ലോ.....
കൈതപ്പൂ കാവോരത്തിഷ്ടം കൂടാല്ലോ....

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Koovalappoo

Additional Info

Year: 
2012

അനുബന്ധവർത്തമാനം